• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അൽമായർക്കായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്‍റെ നേതൃത്വത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു.

രൂപതയിലെ റീജണൽ കോ ഓർഡിനേറ്റർസായ വൈദീകരുടെയും ബൈബിൾ അപ്പസ്റ്റോലറ്റ് കമ്മീഷൻ അംഗങ്ങളുടേയും സമ്മേളനത്തിൽ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് പ്രഖ്യാപനം നടത്തിയത്.

നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്‍റെ വേല ചെയ്യാൻ വിളിക്കപെട്ടവരുമാണെന്ന് പിതാവ് ഓർമിപ്പിച്ചു. ചടങ്ങിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ പോസ്റ്റർ പ്രകാശനം മാർ സ്രാന്പിക്കൽ നിർവഹിക്കുകയും ചെയ്തു.

യുവജന വചനപ്രഘോഷകർക്ക് പരിശീലനം കൊടുക്കാൻ അറിവും കഴിവും തീക്ഷ്ണതയുമുള്ള അൽമായ പ്രേഷിതരെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് Bible Resource Person's Training Programme ആരംഭിക്കുന്നത് . സീറോ മലബാർ സഭയിലെ പ്രഥമ ദൈവശാസ്ത്ര പഠനകേന്ദ്രമായ, വടവാതൂർ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ (Paurastya Vidhyapitham, Vadavathoor ) സഹകരണത്തോടെ ഓൺലൈനിൽ നടത്തപ്പെടുന്ന ഒരു വർഷ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ കോഴ്സ് ഡയറക്ടർ ആയും ഡോ. ജോൺ പുളിന്താനത്ത് കോഴ്സ് മോഡറേറ്ററായും പ്രവർത്തിക്കും.

ഈ കോഴ്‌സ് പൂർത്തിയാക്കിയവർ പിന്നീട് യുവജനങ്ങളുടെ സഹകരണത്തോടെ കുട്ടികൾക്കുവേണ്ടി ആരംഭിക്കുന്ന ബൈബിൾ കോഴ്‌സിന് റീജണൽ തലത്തിൽ പരിശീലനം നൽകുന്നത്.

എല്ലാ മാസവും ഓൺലൈനായി നടത്തുന്ന ക്ലാസുകളിലും ചർച്ചകളിലും പങ്കുചേർന്ന് വചനം പഠിക്കാനും പ്രഘോഷിക്കാനും പ്രഘോഷകരെ വാർത്തെടുക്കാനുമുള്ള അപ്പസ്തോലിക വിളി സ്വീകരിക്കുന്നവർ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു റജിസ്ട്രർ ചെയ്യൂക.

കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ റിസോഴ്സ്‌ കോഓർഡിനേറ്റേഴ്‌സായ സാജൻ സെബാസ്റ്റ്യൻ 07735488623, മർഫി തോമസ് 07578649312 ബന്ധപ്പെടുകയോ ബൈബിൾ അപ്പസ്റ്റോലെറ്റിന്‍റെ വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യുക.

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiEKztxy6twlvvnilzbtW2JFpXI_I0yuZIRUMlQ1M0hUMkY3S0hWUlRMRjFBS1AyRzZSWi4u

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.