• Logo

Allied Publications

Europe
യുകെകെസിഎ കൺവൻഷൻ: മഹാസമ്മേളനത്തിലും റാലിയിലും പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ
Share
ലണ്ടൻ: യുകെയിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ യുകെകെസിഎ ദേശീയ കൺവൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്. കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ രക്ത ബന്ധുക്കളെ ഒരുമിച്ചു കാണാനും തങ്ങളിൽ ബന്ധുത്വത്തിൻറെ ഊഷ്മളത ആവോളം ആസ്വദിച്ച് ആനന്ദിക്കാൻ ലഭിക്കുന്ന അസുലഭ സന്ദർഭവുമാണത്. ഈ സന്ദർഭം നഷ്ടമാക്കാൻ സമുദായച്ചൂരുള്ള ഒരു ക്നാനായക്കാരനും ഇഷ്ടപ്പെടാത്തത് സ്വാഭാവികം.

അതുകൊണ്ടായിരിക്കാം *"കട്ട വെയിംറ്റിംഗ് ഫോർ ‌യുകെകെസിഎ കൺവൻഷൻ" എന്നു മുതിർന്ന തലമുറയേക്കാൾ കൂടുതലായി യുവജനങ്ങൾ പരസ്പരം പറയുന്നത്.

ഓരോ യൂണിറ്റുകളും യുകെകെസിഎ കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ബസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ആരോഗ്യപരമായ മൽസര ബുദ്ധിയോടെ, റാലിയിൽ ഏറ്റവും മികവാർന്ന പ്രകടനം തങ്ങളുടെ യൂണിറ്റ് കാഴ്ച വയ്ക്കുന്നതിനുള്ള പദ്ധതികളും അതീവ രഹസ്യ സ്വഭാവത്തോടെ ചെയ്തു വരുന്നു.

കോവിഡ് മഹാമാരിക്കു ശേഷം മൂന്നു വർഷം കൂടി നടക്കുന്ന കൺവൻഷൻ ആയതുകൊണ്ട് പതിവിൽ കൂടുതൽ ജന പങ്കാളിത്തവും നാട്ടിൽ നിന്നും ‌യുകെയിൽ എത്തിയ പുതിയ സമുദായാംഗങ്ങളെയും കൺവൻഷനിൽ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കണമെന്നതും യുകെകെസിഎ സെൻട്രൽ കമ്മിറ്റി നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്.

ഒരുമയിലും തനിമയിലും വിശ്വാസ നിറവിലും വൻതിരമാലകളെ തോല്പിച്ച പൂർവികരുടെ അനുഗ്രഹത്താലും കരുതലാലും എല്ലാറ്റിലുമുപരിയായ ദൈവകൃപയാലും യുകെകെസിഎ കൺവൻഷൻ എണ്ണയിട്ട യന്ത്രം പോലെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനത്താൽ പൂർവാധികം ഭംഗിയായി നല്ല ഫലം പുറപ്പെടുവിക്കുമെന്ന് എല്ലാ ക്നാനായ സമുദായാംഗങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.