• Logo

Allied Publications

Americas
കീതാന്‍ജി ബ്രൗണ്‍ ജാല്‍സന്‍വനിതാ ജഡ്ജിമാരുടെ പ്രതീക്ഷ
Share
ഡാളസ്: യു.എസ് സുപ്രീം കോടതിയില്‍ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരിയായ വനിതാ ജഡ്ജിയുടെ നിയമനം വനിതാ ജഡ്ജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡാളസ് കൗണ്ടിയിലെ ജഡ്ജിമാരായ ഷെക്വറ്റ കെല്ലി റ്റാമി കെംപ്, ഓഡ്ര റൈലി എന്നവര്‍ അഭിപ്രായപ്പെട്ടു.

ഏതൊരു ജഡ്ജിയുടേയും ഏറ്റവും ഉയര്‍ന്ന സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരമെന്ന് പറയുന്നത് പരമോന്നത കോടതിയിലെ ജഡ്ജി പദം ലഭിക്കുക എന്നതാണ്. ഡാളസിലെ സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡിജിയായ ഓഡ്ര റൈലി അഭിപ്രായപ്പെട്ടു.

പതിനഞ്ചു വര്‍ഷം മുമ്പ് ഡാളസ് കൗണ്ടി ക്രിമിനല്‍ കോടതിയില്‍ വെളുത്തവര്‍ഗക്കാരായ വനിതാ പുരുഷ ജഡ്ജിമാരുടെ ആധിപത്യമായിരുന്നു. എന്നാല്‍ ഇന്ന് ഡാളസ് ഫ്രാങ്ക് ക്രോലി കോര്‍ട്ട് കെട്ടിടത്തിലെ പകുതിയിലധികം ജഡ്ജിമാര്‍ കറുത്തവര്‍ഗക്കാരാണെന്നും, അതില്‍ കൂടുതലും വനിതകളാണെന്നും ചൂണ്ടികാണിക്കുന്നു. ഇപ്പോള്‍ ഡാളസിലെ വനിതാ ജഡ്ജിയായ ഷെക്വിറ്റ കെല്ലി തന്റെ അനുഭവം പങ്കിട്ടു.

ഹൈസ്‌കൂളില്‍ തുടര്‍ച്ചയായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കെല്ലിയോട് അന്നത്തെ സ്‌കൂള്‍ കൗണ്‍സിലര്‍ പറഞ്ഞത്, ഒരിക്കലും നിയമം പഠിക്കുന്നതിന് സ്‌ക്കൂളില്‍ പോകാന്‍ കഴിയില്ലെന്നാണ്. ഒരുപക്ഷേ നിനക്ക് ഒരു ബ്യൂട്ടീഷന്‍ ആകാന്‍ കഴിയുമെന്നാണ്.

ഇന്ന് സുപ്രീം കോടതി ജഡ്ജിയായി യു.എസ്. സെനറ്റ് അംഗീകരിച്ച കീതാന്‍ജി ബ്രൗണ്‍ ജാക്സന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് കീതാന്‍ജിയുടെ നിയമനം നല്‍കുന്ന സന്ദേശമെന്നും കെല്ലി പറഞ്ഞു.

കീതാന്‍ജിക്കെതിരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിഷ്പ്രഭമാക്കുന്നതായിരുന്നു അവര്‍ക്ക് ലഭിച്ച അംഗീകാരമെന്ന് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജായ റ്റാമി ടെംപ് അഭിപ്രായപ്പെട്ടു.

പി.പി. ചെറിയാന്‍

വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ