• Logo

Allied Publications

Europe
മരിയൂപോള്‍ റഷ്യ ഭസ്മീകരിക്കുന്നു
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍റെ എക്സിക്യൂട്ടിവ് വിഭാഗം റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു.

പ്രതിവര്‍ഷം 400 കോടി യൂറോ മൂല്യമുള്ള കല്‍ക്കരി ഇറക്കുമതിക്ക് നിരോധനം, റഷ്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ വി.ടി.ബി ഉള്‍പ്പെടെ നാലു റഷ്യന്‍ ബാങ്കുകള്‍ക്ക് പൂര്‍ണ നിരോധനം, റഷ്യന്‍ കപ്പലുകള്‍ യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും റഷ്യന്‍, ബെലറൂസിയന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓപറേറ്റര്‍മാര്‍ക്കും നിരോധനം, 10 ബില്യണ്‍ യൂറോ വിലമതിക്കുന്ന അര്‍ധചാലകങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കയറ്റുമതിയും മരം, സിമന്റ്, സീഫുഡ്, മദ്യം എന്നിവയുടെ ഇറക്കുമതികളുമാണ് നിരോധിച്ചത്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളിലൊന്നയ റഷ്യയുടെ ഏറ്റവും മാരകശേഷിയുള്ളതും വികസിതവുമായ വിമാനമാണ് സുഖോയ് 35 എന്ന പോര്‍ വജ്രായുധം യുക്രെയ്ന്‍ സേന വെടിവച്ചു വീഴ്ത്തി. ഇത് കത്തിയെരിഞ്ഞു താഴേക്കു പതിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു.

യുക്രെയ്ന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ നിന്നുള്ള മിസൈല്‍ പ്രഹരത്തിലാണ് വിമാനം വീണത്. അതേസമയം യുക്രെയ്നിലേക്ക് റഷ്യന്‍ പട്ടാളത്തിനൊപ്പം അകമ്പടിയായി അയച്ച മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് മരിയുപോള്‍ നഗരത്തില്‍ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മീകരിക്കുകയാണെന്നു മരിയുപോള്‍ സിറ്റി കൗണ്‍സില്‍ ആരോപിച്ചു.

മരിയുപോളിന്‍റെ സര്‍വനാശം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും കൊല്ലപ്പെടുന്നവരെ പൂര്‍ണമായും മറച്ച ട്രങ്കുകളില്‍ സജ്ജീകരിച്ച മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ചു ഭസ്മീകരിക്കുകയാണെന്നു സമൂഹമാധ്യമങ്ങളിലൂടെ മരിയുപോള്‍ സിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി. യഥാര്‍ഥ മരണ സംഖ്യ പുറത്തു വരാതിരിക്കാന്‍ റഷ്യ ബോധപൂര്‍വം മരിയുപോള്‍ നിവാസികളുടെ മൃതദേഹം ഭസ്മീകരിക്കുകയാണെന്നാണ് ആരോപണം.

എന്നാല്‍ റഷ്യന്‍ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമായ ഡോണെറ്റ്സ്കില്‍ നിന്നും റഷ്യന്‍ സൈനികര്‍ക്കു സഹായം ലഭിക്കുന്നതായും സംശയമുണ്ടന്നും ഉൈ്രകന്‍ വെളിപ്പെടുത്തി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവര്‍ക്കും മുന്‍ ഭാര്യ ലിയൂഡ്മില ഷ്ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇത് കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മകള്‍, ഭാര്യ, മുന്‍ പ്രധാനമന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായില്‍ മിസ്ഹസ്ററിന്‍ എന്നിവരെയും വിലക്ക് പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി.

ജോസ് കുമ്പിളുവേലില്‍

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.