• Logo

Allied Publications

Europe
ഗാൽവേ ബിഷപ് ബ്രെണ്ടൻ കെല്ലിക്ക് യാത്രയയപ്പു നൽകി
Share
ഗാൽവേ: പൗരോഹിത്യ സുവർണജൂബിലി വർഷത്തിൽ ഗാൽവേ ബിഷപ്പിന്‍റെ ഔദ്യോഗിക ചുമതലയിൽനിന്ന് പടിയിറങ്ങുന്ന ഗാൽവേ ബിഷപ് ബ്രെണ്ടൻ കെല്ലിക്ക് സീറോ മലബാർ സഭ യാത്രയയപ്പു നൽകി.

സീറോ മലബാർ സഭാ സമൂഹത്തിന്‍റെ ആത്‌മീയ ശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മുഴുവൻ സമയ ചാപ്ലിന്‍റെ സേവനം ഒരുക്കുകയും ചെയ്തത് ബ്രെണ്ടൻ കെല്ലിയാണ്.

ഏപ്രിൽ മൂന്നിനു മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും നന്ദിയർപ്പണ യോഗത്തിലും സ്നേഹവിരുന്നിലും പങ്കെടുത്ത ബിഷപ്, ഗാൽവേയിലെ താമസക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളെ യേശുവിന്‍റെ സ്നേഹ ഐക്യത്തിൽ നിലനിർത്താനുള്ള എളിയ സേവനമായിരുന്നു തന്‍റെ അജപാലനം എന്നു വ്യക്തമാക്കി. ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് സീറോ മലബാർ സമൂഹം നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ സേവനത്തിനും വിശ്വാസികളുടെ സഹകരണത്തിനും ബിഷപ് കെല്ലി നന്ദി പറഞ്ഞു.

സമ്മേളനത്തിൽ ജോബി പോൾ സ്വാഗതം പറഞ്ഞു, മെർവ്യു ഇടവക വികാരി ഫാ. മാർട്ടിൻ ഗ്ലിൻ, ഫാ. സണ്ണി ജേക്കപ്പ് എസ്ജെ (ജസ്യൂട്ട് ഹോം. ഗാൽവേ) കൈക്കാരൻ ജിയോ ജോസഫ്, കാറ്റക്കിസം കുട്ടികളുടെ പ്രതിനിധി അനിറ്റ മരിയ ജോ, മാതൃവേദിക്കുവേണ്ടി ജെറിൻ ജിനേഷ് എന്നിവർ ബിഷപ്പിനു ജൂബിലി ആശംസകൾ അർപ്പിച്ചു. സീറോ മലബാർ സഭാ സമൂഹത്തിന്‍റെ സ്നേഹോപഹാരമായ് കൈക്കാരൻ ഷൈനി ജോൺസൻ മൊമെന്‍റോ സമ്മാനിച്ചു.

മാതൃവേദി, പിതൃവേദി സംഘടനകളുടെ ഇടവകതല ഉദ്ഘാടനം ബിഷപ് ബ്രണ്ടൻ കെല്ലി നിർവഹിച്ചു. വിശുദ്ധ കുർബാനക്കും വിശ്വാസ പരിശീലന ക്ലാസുകൾക്കും എല്ലാ സൗകര്യങ്ങളും ഉള്ള മെർവ്യു ദേവാലയം അനുവദിച്ച് നിർലോഭമായ സഹായങ്ങൾ ചെയ്തുതരുന്ന ഇടവക വികാരി ഫാ. മാർട്ടിന് നന്ദി പറഞ്ഞു.

ഓൾ അയർലൻഡ് സീറോ മലബാർ സഭ സംഘടിപ്പിച്ച ഗോറിയ 21 പ്രസംഗ മത്സരത്തിൽ വിജയിയായ അനിറ്റ മരിയ ജോയ്ക്ക് സമ്മാനം നൽകി. പഠനം പൂർത്തിയാക്കിയ പന്ത്രണ്ടാം ക്ലാസിലെ വിശ്വാസ പരിശീലന വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ പള്ളികമ്മിറ്റിയും ഗായകസംഘവും കാറ്റക്കിസം ഡിപ്പാർട്ട്മെന്‍റും മാതൃവേദി, പിതൃവേദി, എസ്എംവൈഎം പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

ജെയ്സൺ കിഴക്കയിൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.