• Logo

Allied Publications

Europe
സൈനികരുടെ എണ്ണത്തിൽ റഷ്യക്ക് കനത്ത നഷ്ടം
Share
ബ്രസല്‍സ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം 41 ാം ദിവസം പിന്നിട്ടപ്പോള്‍ മനോനില തകര്‍ന്ന നിലയിലായ റഷ്യയുടെ 15,000 ത്തോളം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് നാറ്റോ.

ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയായ കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു റഷ്യയുടെ കടന്നുകയറ്റം. എന്നാല്‍ പ്രധാനനഗരങ്ങള്‍ പിടിച്ചെടുക്കാനോ പിടിച്ചെടുത്ത നഗരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനോ റഷ്യയ്ക്ക് സാധിച്ചില്ല എന്ന വസ്തുത റഷയ്ക്ക് ആകെ നാണക്കേടായി. എന്നാല്‍ ബുച്ച പട്ടണത്തിലുള്‍പ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരര്‍ നടത്തുന്ന അക്രമത്തോട് ഉപമിച്ച യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി, യുക്രെയ്നില്‍ നിന്നു റഷ്യയെ പുറത്താക്കാന്‍ യുഎന്നിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഒന്നുകില്‍ യുഎന്‍ പിരിഞ്ഞുപോകണം. ഒരു ബദലും ഇല്ലെങ്കില്‍, അടുത്ത ബദല്‍ സ്വയം പൂര്‍ണമായും ഇല്ലാതാകുകയാണ്. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന ഗ്രാഫിക് വിഡിയോയും സെലൻസ്കി പുറത്തുവിട്ടു.

അതേസമയം യുക്രെയ്നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനെ വിചാരണ ചെയ്യണമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ പ്രസിഡന്‍റ് സെലെന്‍സ്കി ബുച്ച സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ബൈഡന്‍റെ പ്രതികരണം. യുക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും അദ്ദേഹം സഖ്യരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ അറിയിച്ചു. ബുച്ചയിലെ കൊലയ്ക്ക് റഷ്യ ഉത്തരം പറയേണ്ടി വരുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുന്നറിയിപ്പു നല്‍കി. നടന്നതെന്തെന്ന് അന്വേഷിക്കണമെന്ന് യുഎന്നും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടക്കൊല നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ നിലപാട്.

യുക്രെയ്ൻ അഭയാർഥികളെ സഹായിക്കാന്‍ ജര്‍മ്മനിയും പങ്കാളികളും മോള്‍ഡോവയ്ക്ക് 695 മില്യണ്‍ യൂറോയുടെ സഹായം വാഗ്ദാനം ചെയ്തു. ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക്, റൊമാനിയന്‍, ഫ്രഞ്ച് കൗണ്‍സിലര്‍മാരായ ബോഗ്ഡാന്‍ ഔറസ്ക്യൂ, ജീന്‍~യെവ്സ് ലെ ഡ്രിയാന്‍ എന്നിവരുമായും മൊള്‍ഡോവന്‍ പ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റ, മൊള്‍ഡോവന്‍ വിദേശകാര്യ മന്ത്രി നിക്കോ പോപ്പസ്കു എന്നിവരുമായും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം.

അതേസമയം റഷ്യയില്‍ നിന്നുള്ള കല്‍ക്കരിയുടെ യൂറോപ്പിലേയ്ക്കുള്ള ഇഉക്കുമതി പൂര്‍ണമായി നിര്‍ത്തിയതായി ഇയു മേധാവി ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം