റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ഉമ്മൽ ഹമ്മാം ഏരിയയിലെ ദരിയ്യജാക്സ് യൂണിറ്റ്, ബത്ത ഏരിയയിലെ റെയിൽ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂണിറ്റ് സമ്മേളനങ്ങളും േയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി സനൂപ് നഗറിൽ നടന്ന ദരിയ്യജാക്സ് യൂണിറ്റ് സമ്മേളനം ഏരിയ ട്രഷറർ നൗഫൽ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ജോയിന്റ് സെക്രട്ടറി അനീഷ് സ്വാഗതവും യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് അനിൽ പി.എസ്. അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി അബ്ദുൾ റഹിം പ്രവർത്തന റിപ്പോർട്ടും ട്രഷറർ തങ്കച്ചൻ വരവ്ചെലവു കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം സുകേഷ്, അബ്ദുൾ റഹീം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. തങ്കച്ചൻ രക്തസാക്ഷി പ്രമേയവും നിസാമുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
റിജോഷ് രാജൻ, അനീഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ പ്രതീപ് രാജ്, ഏരിയ രക്ഷാധികാരി സമിതി സമതി അംഗവും ഏരിയ പ്രസിഡന്റുമായ ബിജു, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം പി.സുരേഷ്, ചന്ദുചൂഡൻ, ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുൾ കലാം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് അനീഷ് എ.പി., സെക്രട്ടറി അബ്ദുൾ റഹിം, ട്രഷറർ നിസാമുദ്ദീൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. അബ്ദുൾ റഹിം നന്ദി പറഞ്ഞു.
രക്തസാക്ഷി ധീരജ് നഗറിൽ നടന്ന റെയിൽ യൂണിറ്റ് സമ്മേളനം ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ ഉദ്ഘാടനം ചെയ്തു. സതീശൻ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് സുധീഷ് തരോൾ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലീം വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തങ്കച്ചൻ, കേളി കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്റണി എന്നിവർ ചർച്ചകൾക്ക് മറുപടിയും പറഞ്ഞു.
ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി.കൃഷ്ണൻ, സലീം മടവൂർ, ഗോപിനാഥൻ, വിനോദ് മലയിൽ, ബിജു തായമ്പത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി, ആരിഫ്, എരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മോഹൻദാസ് രക്തസാക്ഷി പ്രമേയവും അരുൺകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സതീശൻ, ആരിഫ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഷാഫി, സെക്രട്ടറി സുധീഷ് തരോൾ, ട്രഷറർ ആരിഫ് ചുള്ളിയിൽ, ജോയിന്റ് സെക്രട്ടറി അരുൺ കുമാർ, വൈസ് പ്രസിഡന്റ് സതീശൻ, ജോയിന്റ് ട്രഷറർ ഗോകുൽദാസ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സുധീഷ് തരോൾ നന്ദി പറഞ്ഞു.
|