• Logo

Allied Publications

Europe
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ബാഡ്മിന്‍റൺ ടൂർണമെന്‍റിനു ഉജ്ജ്വല സമാപനം
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാ, കായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് സംഘടിപ്പിച്ച ബാഡ്മിന്‍റൺ ടൂർണമെന്‍റിനു ഉജ്ജ്വല സമാപനം.

സൂറിച്ചിലെ വെർസിക്കോൺ ഷട്ടിൽ സോണിൽ അഞ്ചു വിഭാഗങ്ങളിലായി നടന്ന ടൂർണമെന്‍റിന്‍റെ
ഔപചാരികമായ ഉദ്ഘാടനം ബി ഫ്രണ്ട്‌സ് പ്രസിഡന്‍റ് ടോമി തൊണ്ടാംകുഴി നിർവഹിച്ചു. സഘടനയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഇതുവരെയുള്ള ടൂര്ണമെന്‍റുകളുടെ വിജയമെന്നും ജൂബിലി വർഷം ആഘോഷിക്കുന്ന സംഘടനയുടെ എല്ലാ പരിപാടികളിലും സ്വിസ് സമൂഹത്തിന്‍റെ പൂർണ സഹകരണം അഭ്യർഥിക്കുകയും നാളുകൾക്കുശേഷം ജേഴ്‌സി അണിഞ്ഞിറങ്ങിയ എല്ലാ മത്സരാർഥികൾക്കും വിജയാശംസകൾ നേരുകയും ചെയ്‌തു.
സ്പോർട്സ് കൺവീനർ റെജി പോൾ സ്വാഗതം ആശംസിച്ചു. പിആർഒ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ അവതാരകനായിരുന്നു .

ആൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 18) സിംഗിൾസ് വിഭാഗത്തിൽ യോനാസ് തെക്കുംതല ഒന്നാം സ്ഥാനവും കരൺ സിംഗ് ചാവാല രണ്ടാം സ്ഥാനവും യോനാഥൻ പോൾ മൂന്നാം സ്ഥാനവും നേടി.

മിക്സഡ് ഡബിൾസ് വിഭാഗത്തിൽ സിനി സാം എറിക്ക സഖ്യം ഒന്നാം സ്ഥാനവും ലിബിൻ കോലാട്ടുകുടി എറിക്ക ജി സഖ്യം രണ്ടാം സ്ഥാനവും സ്വന്തമാക്കി.

വനിതാ വിഭാഗത്തിൽ (ഡബിൾസ്) വിന്നി എം എറിക്ക എം സഖ്യം ഒന്നാം സ്ഥാനവും നിർമല വാളിപ്ലാക്കൽ എറിക്ക ജി സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അമ്പതു വയസിനു മുകളിലുള്ളവരുടെ മത്സരത്തിൽ ബെൻസൺ പഴയാറ്റിൽ ആന്‍റൻസ് വേഴപ്പറമ്പിൽ സഖ്യം ഒന്നാം സ്ഥാനവും സെബി പാലാട്ടി സോബി നെടുംകാരി സഖ്യം രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗം (ഡബിൾസ്) ഫൈനലിൽ റെജി പോൾ റോജിൽ സക്കറിയ സഖ്യം ഒന്നാം സ്ഥാനവും ജോർജ് അവറാച്ചൻ ജോബിൻ ജോസഫ് സഖ്യം രണ്ടാം സ്ഥാനവും ആന്‍റൻസ് വേഴപറന്പിൽ ലാന്‍റ്‌വിൻ വേഴപറന്പിൽ സഖ്യം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി ജോബിൻ ജോസഫ് തിഞ്ഞെടുക്കപ്പെട്ടു. മോനിച്ചൻ നല്ലൂർ മത്സരം നിയന്ത്രിച്ചു.

സമാപന ചടങ്ങുകൾ പിആർഒ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്‍റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. സ്‌പോർട്സ് കൺവീനർ റെജിപോളും ട്രഷററും ടൂർണമെന്‍റ് കോഓർഡിനേറ്ററുമായ സജു പൊന്നാനക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

മത്സരവിജയികൾക്ക് സംഘടനയുടെ ഓഫീസ് ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വുമൺസ് ഫോറവും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. വൈസ് പ്രസിഡന്‍റ് പ്രിൻസ് കാട്ടുകുടി വിജയികൾക്കും ടൂർണമെന്‍റിനോട് സഹകരിച്ചവർക്കും നന്ദി പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്ന് വന്നു മത്സരത്തിൽ പങ്കെടുത്തവർക്ക് ജോയിന്‍റ് സെക്രട്ടറി ജോസ് പെല്ലിശേരി നന്ദി പറഞ്ഞു. സജു പൊന്നാനക്കുന്നേൽ , സെബി പാലാട്ടി ,ജോസ് വാഴക്കാല ,മോനിച്ചൻ നല്ലൂർ എന്നിവർ ടൂർമമെന്‍റിനു നേതൃത്വം നൽകി. അംഗങ്ങൾ ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളിനു വനിതാ ഫോറം ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

ജോമോൻ പത്തുപറയിൽ പകർത്തിയ ടൂർണമെന്‍റ് ഫോട്ടോകൾ ഈ ലിങ്കിലൂടെ കാണാവുന്നതാണ് https://photos.app.goo.gl/NhTUZ1YJ3zBb5es26

ജേക്കബ് മാളിയേക്കൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.