• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനു പുതിയ സാരഥികള്‍
Share
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബോബി ജോസഫ് വാടപ്പറമ്പില്‍ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), കോശി മാത്യു (ട്രഷറര്‍), മറിയാമ്മ ടോണിസണ്‍ (വനിതാ അംഗം) എന്നിവരേയും കമ്മറ്റിയംഗങ്ങളായി അബി മാങ്കുളം, ഡിപിന്‍ പോള്‍, ജിബിന്‍ എം. ജോണ്‍ എന്നിവരെയും ഓഡിറ്ററായി ബിനോയ് മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

ഏപ്രിൽ രണ്ടിനു സാല്‍ബൗ നോര്‍ത്ത് വെസ്റ്റ് സെന്‍ററിലെ ടൈറ്റസ് ഫോറത്തില്‍ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് കോശി മാത്യു അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി ബോബി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ.അജാക്സ് മുഹമ്മദിന്‍റെ അഭാവത്തില്‍ സെക്രട്ടറി വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു പാസാക്കി.

കോവിഡ് കാലഘട്ടത്തിന്‍റെ പിടിയിലാണങ്കിലും സമാജത്തിന്‍റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഏറെ മികവിലാണെന്നു യോഗം വിലയിരുത്തി. തുടര്‍ന്നു കാലാവധി തീര്‍ന്ന 2021 ലെ ഭരണസമിതിയെ പൊതുയോഗം പിരിച്ചുവിട്ടു. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത്, ടോണിസണ്‍ ജോസ് എന്നിവര്‍ തെരഞ്ഞെടുപ്പിന്‍റെ വരണാധികാരികളായിരുന്നു. പുതിയ പ്രസിഡന്‍റ് ബോബി ജോസഫ് നന്ദി പറഞ്ഞു.

ജര്‍മനിയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നതനുസരിച്ച് 2022 ല്‍ സമാജത്തിന്‍റെ സാംസ്കാരിക പരിപാടികള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ കമ്മിറ്റി അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.