• Logo

Allied Publications

Europe
യുക്രെയ്നിൽ നടക്കുന്നത് മനുഷ്യമനസാക്ഷി മരവിക്കുന്ന സംഭവങ്ങള്‍
Share
കീവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ 35ാം ദിവസം പിന്നിടുമ്പോള്‍ പൈശാചികത്വത്തിന്‍റേയും നരനായാട്ടിന്‍റേയും ക്രൂരതയുടെയും സംഭവങ്ങളടങ്ങിയ നേര്‍സാക്ഷ്യം പുറത്തുവരുമ്പോള്‍ മനുഷ്യ മനസാക്ഷി മരവിക്കുന്ന അവസ്ഥയാണ് സംജാതമാവുന്നത്.

തലസ്ഥാനമായ കീവില്‍ നിന്നുള്‍പ്പടെ റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. റഷ്യ നടത്തുന്നത് സമാനതകളില്ലാത്ത മൃഗീയ ഭീകരതയാണ് . ശവങ്ങള്‍ മറവു ചെയ്യാന്‍ ബുച്ചയിലെ ഒരു പള്ളിയില്‍ 45 അടി നീളമുള്ള കുഴി എടുത്തതിന്‍റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ൻ എംപിയാണ് ഇക്കാര്യം പുറത്തുകൊണ്ടുന്നത്.

പത്തുവയസു പോലും ഇല്ലാത്ത പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്യുന്നത്. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് പറഞ്ഞു.ഈ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവച്ചു.

കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രെയ്ൻ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കീവിനു സമീപത്തെ ബുച്ചയില്‍ നിന്ന് പുറത്തു വന്നതിനു പിന്നാലെയാണ് ഈ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്‍റെ മനസ് തളര്‍ന്നിരിക്കുകയാണെന്ന് പീഡനത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു.

റഷ്യ സാധാരണ പൗരന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതായി നേരത്തെ യുക്രെയ്ൻ ഭരണകൂടവും ആരോപിച്ചിരുന്നു. ബുച്ചയില്‍ നിന്നു മാത്രം 410 യുക്രെയ്ൻ പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തിയതായ വാര്‍ത്തകളും നേരത്തെ പുറത്തുവന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം റഷ്യ അപ്പാടെ നിഷേധിച്ചിരിക്കുകയാണ്.

അതിനിടെ റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രധാന എതിരാളിയായി നില്‍ക്കുന്നത് ജര്‍മനിയാണെന്നു പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി ആരോപിച്ചു. ഫ്രഞ്ച് സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യന്‍ നയതന്ത്രജ്ഞരെ ഫ്രാന്‍സും പുറത്താക്കി. യൂറോപ്യന്‍ സമീപനത്തിന്‍റെ ഭാഗമാണ് നടപടി എന്ന് പാരീസില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വൃത്തങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.