• Logo

Allied Publications

Europe
ക്നാനായ കൂട്ടായ്മകളിൽ പാറിപ്പറക്കാൻ ഇനി ക്നാനായ പതാക
Share
ലണ്ടൻ: യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരി ആഗോള ക്നാനായ സംഘടനകൾക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ് യുകെകെസിഎയുടെ പതാക രുപകൽപ്പനാ മത്സരത്തിന് വഴിയൊരുക്കിയത്.

അദ്ഭുതപൂർവമായ പങ്കാളിത്തമാണ് പതാക രൂപകൽപ്പനാ മത്സരത്തിനു ലഭിച്ചത്. അതിലുപരി മത്സരാ രാർഥികളിൽ ബഹുഭൂരിപക്ഷവും കുട്ടികളും യുവജനങ്ങളുമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി.

ക്നാനായ ചരിത്രവും പാരമ്പര്യവും ഉൾപ്പെടുത്തി നിർമിച്ച പതാകകളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് ‌‌‌യുകെകെസിഎ യുടെ നോട്ടിംഗ്ഹാം യൂണിറ്റിൽ നിന്നായിരുന്നു. ഏറ്റവും നല്ല പതാകയായി തിരഞ്ഞെടുത്തത് യുകെകെസിഎ ഗ്ലോസ്റ്റർഷയർ യൂണിറ്റ് പ്രസിഡന്‍റായ ബോബൻ ഇലവുങ്കൽ നിർമിച്ച പതാകയാണ്.

ഏപ്രിൽ രണ്ടിന് യുകെകെസിഎ സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ ദിനാചരണത്തിൽ യുകെകെസിഎ പ്രസിഡന്‍റ് ബിജി ജോർജ്‌ മാംകൂട്ടത്തിലും ‌‌‌യുകെകെസിവൈഎൽ പ്രസിഡന്‍റ് ടോം ജോസ് വഞ്ചിത്താനത്തും തിരഞ്ഞെടുത്ത പതാക ക്നാനായ സമുദായ അംഗങ്ങൾക്കായി സമർപ്പിച്ചു.

പതാകയുടെ പ്രധാന ആകർഷണം അതിലെ ദാവീദ് രാജാവിന്‍റെ നക്ഷത്രമാണ്. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യമാണ് സ്റ്റാർ ഓഫ് ഡേവിഡ് സൂചിപ്പിക്കുന്നത്. യഹൂദരാണ് ദാവീദിന്‍റെ നക്ഷത്രം ആദ്യമായി അവരുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുത്തത്. ദാവീദിന്‍റെ നക്ഷത്രം ശക്തമായ ദൈവീക സാന്നിധ്യത്തിന്‍റെയും സംരക്ഷണത്തിന്‍റെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിലും ഉപരിയായി എഡി 345 ൽ കൊടുങ്ങല്ലൂരിൽ ക്നായിത്തൊമ്മൻ വന്നിറങ്ങിയ കപ്പലിലെ പതാക സ്റ്റാർ ഓഫ് ഡേവിഡ് പതാകയായിരുന്നുവെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.

പതാകയിൽ ഉപയോഗിച്ചിരിക്കുന്ന നീലനിറം നീലാകാശത്തെയും നീലക്കടലിനെയുമാണ് സൂചിപ്പിക്കുന്നത്. ക്വിനായി യിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ പൂർവപിതാവിന്‍റെ കപ്പൽയാത്രയേയും നീലാകാശത്തിന്‍റെ കീഴിൽ ലോകമെങ്ങും വ്യാപിച്ച ക്നാനായ കുടിയേറ്റത്തെയുമാണ് നീല നിറം സൂചിപ്പിക്കുന്നത്. വിളഞ്ഞ വയലുകളെയും സമ്പൽ സമൃദ്ധിയെയുമാണ് സ്വർണ നിറം സൂചിപ്പിക്കുന്നത്. ദൈവം പൂർവപിതാക്കൻമാർക്ക് നൽകിയ വാഗ്ദത്ത ഭൂമിയായ തേനും പാലുമൊഴുകുന്ന കാനാൻ ദേശമാണ്‌ സ്വർണ നിറം പ്രതിനിധീകരിക്കുന്നത്.

എഡി 345 ൽ പൂർവികർ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കപ്പലിനെ അനുസ്മരിപ്പിച്ച് ഒരു പായ്ക്കപ്പലും അതിൽ എഡി 345 എന്നും പതാകയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈകപ്പലിൽ രണ്ട് കൊടികളാണുള്ളത്, ഒന്നിൽ ക്രൈസ്തവ വിശ്വാസത്തെെ സൂചിപ്പിച്ച് കുരിശടയാളവും രണ്ടാമത്തേതിൽ യഹോവ നിർദ്ദേശിച്ച രീതിയിൽ നിർമിച്ച വിളക്കായ മെനോറയും അടയാളപ്പെടുത്തിയിട്ടുണ്ട്.

ക്നായിത്തോമനോടൊപ്പം കൊടുങ്ങല്ലൂരിലെത്തിയ ഏഴു ഗോത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഏഴു പായകളും 72 കുടുംബങ്ങളെ പ്രതിനിധീകരിച്ച് കപ്പലിന്‍റെ ഒരു വശത്ത് 36 നക്ഷത്രങ്ങളുമുണ്ട്.

ഏറ്റവും മുകളിൽ ഇടതു വശത്തായി യുകെകെസിഎ യുടെ ലോഗോയാണ്. മറ്റു ക്നാനായ സംഘടനകൾക്ക് ഈ പതാക ഉപയോഗിക്കാൻ യുകെകെസിഎ ലോഗോയുടെ സ്ഥാനത്ത് സ്വന്തം ലോഗോ ഉൾപ്പെടുത്തിയാൽ മതിയാകും.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും യുകെകെസിഎ സെൻട്രൽ കമ്മിറ്റി നന്ദി പറഞ്ഞു.

മാത്യു ജേക്കബ്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ