• Logo

Allied Publications

Americas
സാക്രമെന്‍റോ വെടിവയ്പ്; പ്രതി പിടിയിൽ
Share
സാക്രമെന്‍റോ: കലിഫോർണിയായിലെ സാക്രമെന്‍റോയിൽ നടന്ന വെടിവയ്പിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ പോലീസ് പിടിയിലായി. ഡാൻഡ്രെ മാർട്ടിൻ എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ നിയമ വിരുദ്ധമായി ആയുധം കൈവശം വച്ചതിനു കേസെടുത്തു. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും. ജാമ്യം നിഷേധിച്ചിട്ടുണ്ട്.

ഞായറാഴ്ച മൂന്നു കെട്ടിടങ്ങളിലായി തിങ്ങിനിറഞ്ഞ ജനങ്ങൾക്കു നേരെ നൂറിലധികം തവണ പ്രതി വെടിയുതിർത്തതായി പോലിസ് പറഞ്ഞു. നൂറിലധികം ഒഴിഞ്ഞ ഷെല്ലുകൾ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.

മാർട്ടിനെതിരെ ഇതുവരെ കൊലപാതകത്തിനു കേസെടുത്തിട്ടില്ലെന്നു ഡിസ്ട്രിക്റ്റ് അറ്റോർണി ആനി മേരി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങൾ പോലിസ് വെളിപ്പെടുത്തി. സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരുന്നു.

ഒന്നര വർഷം അരിസോണ ജയിലിൽ ശിക്ഷ കഴിഞ്ഞു 2020 ലാണ് മാർട്ടിൻ മോചിതനായത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വെടിവച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. വെടിവയ്പിൽ പരിക്കേറ്റ 12 പേരിൽ ഏഴു പേരെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു.

പി.പി. ചെറിയാൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​