• Logo

Allied Publications

Americas
ഹൂസ്റ്റൺ സെന്‍റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ
Share
ഹൂസ്റ്റൺ: സെന്‍റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും ധ്യാന പ്രസംഗവും ഏപ്രില്‍ ഏഴിനു (വ്യാഴം) മുതല്‍ നടത്തപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായമെത്രാപ്പോലീത്തായും മലങ്കര ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റുമായ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ ഈ വർഷത്തെ ഹാശാആഴ്ച ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും.

ഏപ്രില്‍ മൂന്നിനു രാവിലെ എട്ടു മുതൽ പ്രഭാത പ്രാർഥനയും, വിശുദ്ധ വിശുദ്ധ കുര്‍ബാനയും കാതോലിക്കദിന പ്രാർഥനകളും പതാക ഉയർത്തലും കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു.

ഏപ്രില്‍ ഏഴ് (വ്യാഴം) വൈകുന്നേരം ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം നാൽപതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ എട്ട് (വെള്ളി ) വൈകുന്നേരം ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ ഒന്പത് (ശനി) രാവിലെ 10 മുതൽ ഇടവകയുടെ നോന്പുകാല ധ്യാനത്തിനും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം ഹൂസ്റ്റൺ റീജൺ റിട്രീറ്റിനും ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ വിശുദ്ധ കുമ്പസാരവും ആറിനു സന്ധ്യനമസ്കാര പ്രാര്‍ഥനയും നടക്കും.

ഏപ്രില്‍ 10 (ഞായര്‍) രാവിലെ എട്ടു മുതൽ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്തായുടെ നേതൃത്വത്തിൽ പ്രഭാത പ്രാർഥനയും ഓശാന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം എഴിന് സന്ധ്യാ പ്രാര്‍ഥനയും പ്രഭാഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 13 (ബുധൻ) വൈകുന്നേരം 6.30ന് സന്ധ്യനമസ്കാരവും വിശുദ്ധ കുർബാനയും പെസഹായുടെ ശുശ്രൂഷയും.

ഏപ്രില്‍ 14 (വ്യാഴം) വൈകുന്നേരം അഞ്ചിന് പെസഹായുടെ കാൽകഴുകൽ ശുശ്രൂഷക്ക് ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്തായും ഹൂസ്റ്റൺ ഏരിയയിലെ ഇടവകകളിലെ വൈദികരും നേതൃത്വം നൽകും. തുടർന്നു ഏഴിന് സന്ധ്യനമസ്കാരം.

ഏപ്രില്‍ 15 (വെള്ളി) രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയുടെ പ്രാര്‍ഥനകൾക്കും ശുശ്രൂഷകൾക്കും ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകും.

ഏപ്രില്‍ 16 (ശനി ) രാവിലെ ഒന്പതിന് പ്രഭാതനമസ്കാര പ്രാര്‍ഥനയും വിശുദ്ധ കുർബാനയും വൈകുന്നേരം ആറിന് ക്യംതാ സന്ധ്യാനമസ്കാരവും.

ഏപ്രില്‍ 17 (ഞായര്‍) രാവിലെ ആറു മുതൽ പ്രഭാതനമസ്കാര പ്രാര്‍ഥനയും വിശുദ്ധ കുർബാനയും ഉയിര്‍പ്പിന്‍റെ (ക്യംതാ) ശുശ്രൂഷകളും.

ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകളിലും കാൽകഴുകൽ ശുശ്രൂഷയിലും ഏവരുടെയും പ്രാർത്ഥനാപൂർവമായ സാന്നിധ്യം ഉണ്ടാകണെമെന്ന് വികാരി ഫാ.ജോണ്‍സൺ പുഞ്ചക്കോണം അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍സൺ പുഞ്ചക്കോണം 770 310 9050, എറിക് മാത്യു ട്രസ്റ്റി) 443 314 9107,
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832 775 5366.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ