• Logo

Allied Publications

Americas
യുഎസ് ഇന്ത്യ സഹകരണം വിപുലപ്പെടുത്തണം: കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ
Share
കൊച്ചി: കേരളത്തിലെ തങ്ങളുടെ പങ്കാളികളുമായി ചേർന്നുള്ള യുഎസ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയിലെ വിദ്യാഭ്യാസ, ഗവേഷണ, എക്‌സ്‌ചേഞ്ച് അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമായി യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ദേശാതിർത്തികളെയും മാനിക്കുന്ന സ്വതന്ത്രവും സുതാര്യവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോപസഫിക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒത്തൊരുമിച്ചുള്ള ശ്രമങ്ങൾ ഉയർത്തി കാണിക്കുവാൻ കോൺസൽ ജനറൽ റേവിൻ ഈ അവസരം ഉപയോഗിച്ചു.

തിരുവന്തപുരത്തെത്തിയ റേവിൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ സന്ദർശിച്ചു. തുടർന്നു കൊച്ചിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിന്‍റെ “പർസ്യൂട് ഓഫ് എക്സലൻസ്” പ്രഭാഷണ പരമ്പരയുടെ ഭാഗമായി വിദ്യാർഥകളോട് സംസാരിച്ച റേവിൻ, പൊതു മൂല്യങ്ങളെക്കുറിച്ചും ഉരുത്തിരിഞ്ഞു വരുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയും യുക്രൈൻ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഊന്നിപ്പറയുകയും ചെയ്തു. "റഷ്യൻ പ്രസിഡന്‍റ് പുടിൻ ഈ യുദ്ധം അവസാനിപ്പിക്കണം, അക്രമം അവസാനിപ്പിക്കണം, യുക്രെയ്നിൽ നിന്ന് റഷ്യ സേനയെ പിൻവലിക്കണം, നയതന്ത്രത്തിന്‍റെ പാത സ്വീകരിക്കണം.' റേവിൻ ആവശ്യപ്പെട്ടു.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിച്ച കോൺസുൽ ജനറൽ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി (സിപിപിആർ) അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെക്കുറിച്ച് മനസിലാക്കിയ കോൺസൽ ജനറൽ ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗങ്ങളിലെ യുഎസ് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുകയും നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരെ പോരാടുന്ന യുഎസ് പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു.

ക്ലീൻ എനർജി പ്രോത്സാഹിപ്പിക്കുകയെന്ന യുഎസ്ഇന്ത്യ പ്രചാരണത്തിന്‍റെ ഭാഗമായി ജൂഡിത്ത് റേവിൻ ആലപ്പുഴയിലെ തവണക്കടവിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ഫെറിയിൽ “നവ്ആൾട് ബോട്ട്സ്” കമ്പനി സിഇഒയും യുഎസ് ഗവൺമെന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ളതുമായ സന്ദിത് തണ്ടാശേരിയോടൊപ്പം യാത്ര ചെയ്തു. കേരള സംസ്‌ഥാന ഗതാഗത വകുപ്പിനു വേണ്ടിയാണ് സന്ദിത് നയിക്കുന്ന “നവ്ആൾട് ബോട്ട്സ്” സൗരോർജ്ജ ഫെറി രൂപകൽപന ചെയ്ത് നിർമിച്ചത്.

തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം, ഫോർട്ട് കൊച്ചിയിലെ വാസ്‌കോ ഡ ഗാമ സ്‌ക്വയർ എന്നീ ഇടങ്ങൾ സന്ദർശിച്ച കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ കേരളത്തിൻറെ സാംസ്‌കാരിക പൈതൃകത്തെ അഭിനന്ദിച്ചു. മത സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിന് യുഎസ് സർക്കാരിൻറെ പ്രതിബദ്ധത കൊച്ചിയിലെ കടവുംഭാഗം സിനഗോഗ് സന്ദർശിക്കവെ ജൂഡിത്ത് റേവിൻ എടുത്തു പറഞ്ഞു.

‌യുഎസ് സർക്കാരിന്‍റെ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ള ജി. വിജയരാഘവൻ തിരുവനന്തപുരത്ത് സ്ഥാപിച്ച സ്‌ഥാപനമായ സെന്‍റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസബിലിറ്റിസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷനും അവർ സന്ദർശിച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.