• Logo

Allied Publications

Europe
ഗ്ലോസ്റ്ററിലെ വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി
Share
ഗ്ലോസ്റ്റർ (ല‌ണ്ടൻ): ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മൂന്നു ദിവസങ്ങളിലായി നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതി‌യൊരനുഭവമായി.

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ ശ്രദ്ധേയനായ സെഹിയോന്‍ മിനിസ്ട്രീസ് യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയാണ് ധ്യാനം നയിച്ചത്.

കുഞ്ഞുങ്ങളെ വിശ്വാസത്തിന്‍റെ ആഴത്തില്‍ വളര്‍ത്താന്‍ ഓരോ ക്രൈസ്തവനും ചുമതലയുണ്ടെന്നും അതിനു പറ്റുന്ന എല്ലാ സാഹചര്യവും പരമാവധി വിനിയോഗിക്കണമെന്നും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

വിശ്വാസമില്ലാതെ വളരുന്ന മക്കള്‍ നഷ്ടപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വേദന വളരെ വലുതാണ്. കഷ്ടപ്പെട്ടു വളര്‍ത്തുന്ന മക്കള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളായി നമ്മള്‍ മാറരുത്. അതിു വിശ്വാസത്തിന്‍റെ വഴിയിലൂടെ അവരെ കൈ പിടിച്ച് നടത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മൂന്നു ദിവസമായി ഗ്ലോസ്റ്ററില്‍ നടക്കുന്ന ധ്യാനത്തില്‍ അവസാന ദിവസമായ ഞായറാഴ്ച, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അരമണിക്കൂര്‍ നീണ്ട പ്രഭാഷണം വേദിയെ ധന്യമാക്കി. മികച്ച ബൈബിള്‍ പണ്ഡിതനായ അദ്ദേഹം ബൈബിള്‍ വചനങ്ങളെ ഉദ്ധരിച്ച് വിശ്വാസത്തെ കുറിച്ച് ഓര്‍മിപ്പിച്ചു.

നീതിമാന്മാരായി ജീവിക്കേണ്ടതിന്‍റെ ആവശ്യത്തെ കുറിച്ച് എടുത്ത് പറഞ്ഞ പിതാവ്, അന്ത്യവിധി നാളില്‍ കര്‍ത്താവിന്‍റെ വലതു ഭാഗത്ത് ഇരിക്കാന്‍ ഇടവരണമെന്നും എല്ലാ സാഹചര്യങ്ങളിലും നല്ലൊരു വിശ്വാസിയായി തുടരാന്‍ ഓരോ ക്രൈസ്തവനും കഴിയട്ടെയെന്നും ആശംസിച്ചു. അതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവരോടും ബിഷപ് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസമായി വിവിധ രൂപതകളില്‍ നടന്ന വാര്‍ഷിക ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന പിതാവ് വലിയൊരു ഉണര്‍വാണ് സമൂഹത്തിനു നല്‍കിയത്. ഗ്ലോസ്റ്ററില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും പിതാവ് ആശംസിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഫാ. ജിബിന്‍ വാമറ്റത്തിന് കഴിയട്ടെയെന്നും പിതാവ് ആശംസിച്ചു.

മൂന്നു ദിവസത്തെ ധ്യാനത്തില്‍ ജീസസ് യൂത്ത് യൂത്ത് വിംഗിന്‍റെ നാഷണൽ കോഓർഡിനേറ്റർ ജിസ്മിയുടെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി ക്ലാസുകൾ നടന്നത്. ചെറിയ കുട്ടികള്‍ക്കായി ജീവ ജോണ്‍സണിന്‍റെ നേതൃത്വത്തില്‍ കളികളും പാട്ടുകളും നടത്തിയിരുന്നു.
ബ്രദർ കുരുവിള, ബിജോയ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടില്‍ വിശ്വാസമില്ലാത്ത തലമുറയേയും അടച്ചുപൂട്ടപ്പെടുന്ന പള്ളികളുടേയും കാഴ്ചകളാണിപ്പോള്‍. ഈ കാലത്ത് ജീവിക്കുന്ന മലയാളികളായ സീറോ മലബാര്‍ വിശ്വാസികള്‍ അവരുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തി വലുതാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടത്തെ കുറിച്ചും ബോധ്യങ്ങളെ കുറിച്ചും മനസിലാക്കി മക്കളെ വിശ്വാസത്തിന്‍റെ വഴിയില്‍ വളര്‍ത്തമെന്ന് ഏവരേയും ഓർമിപ്പിക്കുന്നതായിരുന്നു ഈ ധ്യാനം.

കോവിഡിനു ശേഷം നീണ്ട നാളത്തെ ഇളവേള കഴിഞ്ഞാണ് ഏവരും പള്ളിയില്‍ വലിയൊരു ധ്യാനത്തിന്‍റെ ഭാഗമാകുന്നത്. വിശ്വാസ സമൂഹം നിറഞ്ഞെത്തിയ ധ്യാന ദിവസങ്ങളായിരുന്നു ഓരോന്നും.

സമാപന ദിവസം ഗ്ലോസ്റ്റര്‍ വികാരി ഫാ. ജിബിന്‍ മൂന്നു ദിവസത്തെ ധ്യാനത്തിനെത്തിയവർക്കും
കൈക്കാരന്മാര്‍, കമ്മിറ്റിക്കാര്‍, മതബോധന അധ്യാപകര്‍ തുടങ്ങിയവർക്കും നന്ദി പറഞ്ഞു.

ജെഗി ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ