ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 23 നു (ശനി) രാവിലെ എട്ടു മുതൽ സീറോ മലബാർ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളിലായി നടത്തപ്പെടും.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷമായി കലാമേള നടത്തുവാൻ സാധിക്കാതെ പോയതിനാൽ ഈ വർഷം അതിന്റെ കുറവുകൾ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാൻ തീരുമാനിച്ചു.
ഓൺലൈൻ ക്ലാസുകളിലൂടെയും നേരിട്ടും വിവിധ കലകൾ അഭ്യസിക്കുന്ന നമ്മുടെ കുട്ടികൾ അവ സ്റ്റേജിൽ അവതരിപ്പിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനുള്ള നല്ല ഒരു അവസരമാണ് ഈ കലാമേള.
സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ ഭരതനാട്യം, മോഹനിയാട്ടം, ഫോക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, മലയാളം ഇംഗ്ലീഷ് സോംഗ്, ക്ലാസിക്കൽ സോംഗ്, ഇൻസ്ട്രമെന്റ് മ്യൂസിക്, മലയാളം ഇംഗ്ലീഷ് പ്രസംഗങ്ങൾ, മലയാളം വായന, ഫാൻസി ഡ്രസ്, ഡ്രോയിംഗ്, പെയിന്റ്സ്, ഫിലിംഗ് സോംഗ്, കരോക്കെ, ചെണ്ട മത്സരം, പുഞ്ചിരി മത്സരം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.
കലാമേളയുടെ രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.chicagomalayalee.org സന്ദർശിക്കുക.
കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.
കലാമേളയുടെ ജനറൽ കോഓർഡിനേറ്ററായി ഡോ. സിബിൽ ഫിലിപ്പിനേയും കോഓർഡിനേറ്റർമാരായി ജോൺസൺ കണ്ണൂക്കാടൻ, ലെജി പട്ടരുമഠത്തിൽ, മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറന്പിൽ, ഡോ. സൂസൻ ചാക്കോ എന്നിവരെ തെരഞ്ഞെടുത്തു.
വിവരങ്ങൾക്ക്: ജോളി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749, ഡോ. സിബിൽ ഫിലിപ്പ് 630 697 2241, ജോൺസൺ കണ്ണൂക്കാടൻ 847 477 0564, ലെജി പട്ടരുമഠത്തിൽ 630 709 9075.
|