• Logo

Allied Publications

Americas
മന്ത്ര മംഗല്യ നിധിയുടെ ആദ്യ സഹായം വിതരണം ചെയ്തു
Share
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ ആദ്യ സഹായം ഒരു ലക്ഷം രൂപ കോട്ടയം കടുത്തുരുത്തിയിലെ ടി.കെ. പുരുഷനു സമ്മാനിച്ചു.

പിന്നോക്ക സമൂഹ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തിനു മുന്പു നടന്ന ചടങ്ങിൽ സേവാ ഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കല്ലറ ദിനേശൻ മംഗല്യ നിധി കൈമാറി. മന്ത്ര പ്രസിഡന്‍റ് ഹരി ശിവരാമൻ, ഭാരവാഹികളായ ഡോ. മധു പിള്ള, രഞ്ജിത് നായർ തുടങ്ങിയവർ മന്ത്ര ഭാരവാഹികൾക്ക് നന്ദി പറഞ്ഞു.

മന്ത്രയുടെ കേരളത്തിലെ മധ്യ മേഖല കോ ഓർഡിനേറ്റർ ഇ.കെ. പ്രസാദ് , യുവമോർച്ച ജില്ലാ പ്രസിഡന്‍റ് അശ്വന്ത് മാമാലശേരിൽ, ബിജെപി കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് കുമാർ, ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി ജിഷ് വട്ടേക്കാട്,രാഹുൽ ടി.പി., റോയ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ , കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണ് മന്ത്ര. അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത് . മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുമെന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ അറിയിച്ചു . വിശ്വ സേവാ ഫൗണ്ടേഷൻ, മന്ത്രയുടെ കീഴിൽ സേവന പ്രവർത്തനങ്ങൾക്കു മാത്രമായി രൂപികരിച്ചു കഴിഞ്ഞു. അതിലൂടെ വിവിധ സേവന കർമ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്‍റ് ഇലക്ട് ജയ് ചന്ദ്രൻ അറിയിച്ചു. മറ്റു സേവാ പദ്ധതികൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്ര സേവാ ചെയർ സുനിൽ വീട്ടിലിന്‍റെ നേതൃത്വത്തിൽ മേപ്പയൂരിൽ സേവാഭാരതിയുമായി ചേർന്ന് ഇതിനകം തന്നെ വൃദ്ധരായ അമ്മമാർക്കു വേണ്ടി നിർമിക്കുന്ന മാതൃ സദന നിർമാണത്തിൽ പങ്കാളിയാണ് മന്ത്ര.

വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ