• Logo

Allied Publications

Americas
ചരിത്രം കുറിച്ച് കെഎച്ച്എൻഎ ശുഭാരംഭം
Share
ഹൂസ്റ്റൺ: കെഎച്ച്എൻഎ ശുഭാരംഭം അക്ഷരാർഥത്തിൽ ഒരു മിനി കൺവൻഷൻ തന്നെയായി മാറി. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയ വൻ ജനാവലി സ്റ്റാഫോർഡിലെ സെന്‍റ് ജോസഫ് ഹാൾ നിറഞ്ഞു കവിഞ്ഞു.

ഹൂസ്റ്റൺ ഗേൾസ് അവതരിപ്പിച്ച തിരുവാതിരയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. ഓറിയന്‍റേഷൻ കമ്മിറ്റി ചെയർമാൻ ദിലീപ് ശശിധര കുരുക്കൾ സ്വാഗതം ആശംസിച്ചു. തുടർന്നു 12 അമ്മമാർ ഭദ്രദീപം തെളിച്ചതോടെ പന്ത്രണ്ടാമത് കൺവൻഷന് ശുഭാരംഭമായി. കെഎച്ച്എൻഎ യുടെ അഭിമാന കാൽവയ്പായ അമ്മമാരെ സംരക്ഷിക്കൽ എന്ന ആശയവുമായി മുന്നോട്ടുവച്ച "മൈഥിലി മാ' എന്ന പരിപാടിയെ കുറിച്ച് ശ്രീലേഖ ഉണ്ണി, ആതിര സുരേഷ് എന്നിവർ വിവരിച്ചു.

ആതിര സുരേഷ് ആലപിച്ച പ്രാർഥനക്കു ശേഷം അരിസോണ കൺവൻഷനിൽ നിന്നും പ്രസിഡന്‍റ് ജി.കെ. പിള്ള ഏറ്റുവാങ്ങിയ ധ്വജം സതേൺ റീജണൽ വൈസ് പ്രസിഡന്‍റ് പൊടിയമ്മ പിള്ളയിൽ നിന്നും സ്വീകരിച്ച് സദസിനു സമർപ്പിച്ച് ഇന്ത്യൻ കോൺസൽ ജനറൽ അസീം ആർ. മഹാജൻ ശുഭാരംഭം ഉദ്ഘാടനം ചെയ്തു.

നടൻ, സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ രമേഷ് പിഷാരടി, യുവനടി അനുശ്രീ എന്നിവർ ചടങ്ങിനു സാക്ഷിയായി.

നേരതത്തെ നടന്ന ഘോഷയാത്രയിൽ ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളായ ഇന്ത്യൻ കോൺസൽ ജനറൽ അസീം മഹാജൻ, ഡോ. ദർശന മനയത്ത് (യൂണി. ഓഫ് ടെക്സസ് ഓസ്റ്റിൻ), നടൻ രമേഷ് പിഷാരടി, നടി അനുശ്രീ, ഡോ. അരുൺ വർമ്മ (സീതാറാം ഫൗണ്ടേഷൻ പ്രസിഡന്‍റ്), അനിയൻ തയ്യിൽ (എസ്എൻജിഎം പ്രസിഡന്‍റ്) എന്നിവരെ സ്വീകരിച്ചാനയിച്ചു. പ്രസിഡന്‍റ് ജി.കെ. പിള്ള, കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള വൈസ് പ്രസിഡന്‍റ് ഷാനവാസ്, എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ, ജോയിന്‍റ് സെക്രട്ടറി ഉണ്ണി മണപ്പുറത്ത്, ജോയിന്‍റ് ട്രഷറർ വിനോദ് വാസുദേവൻ, ട്രസ്റ്റി ചെയർമാൻ ഡോ. രാംദാസ് പിള്ള, വൈസ് ചെയർമാൻ സോമരാജൻ നായർ, മാധവൻ നായർ, കൺവൻഷൻ ജനറൽ കൺവീനർ അശോകൻ കേശവൻ, രേഷ്മ വിനോദ്, സുബിൻ കുമാരൻ, ദിലീപ് ശശിധരകുരുക്കൾ, പ്രകാശൻ ദിവാകരൻ, സുരേന്ദ്രൻ കളത്തിൽതാഴെ, ശശിധരൻ പിള്ള, മുരളി കേശവൻ, അനിത മധു, ഗിരിജ ബാബു, ലക്ഷ്മി, അജിത, മിനി എന്നിവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി.

കെഎച്ച്എൻഎ ശുഭാരംഭത്തിനു കുളത്തൂർ അദ്വൈതാശ്രമം ആചാര്യൻ ചിദാനന്ദപുരി സ്വാമികൾ, ചേങ്കോട്ടുകോണം ആശ്രമാചാര്യൻ ശ്രീശക്തി ശാന്താനന്ദ മഹർഷി, ശിവഗിരി മഠാധിപതി സച്ചിദാന്ദ സ്വാമികൾ തുടങ്ങിയവർ സൂം വഴി ആശംസ നേർന്നു. തുടർന്നു പ്രസിഡന്‍റ് ജി.കെ. പിള്ള അടുത്തവർഷം നടക്കുന്ന കൺവൻഷന്‍റെ പ്രത്യേകതകളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെയും കുറിച്ചും സംസാരിച്ചു.

സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേക്കെത്തിക്കാൻ പ്രവർത്തകരെ സജ്ജമാക്കുമെന്നു പിന്നീട് പ്രസംഗിച്ച മുൻ പ്രസിഡന്‍റും ട്രസ്റ്റി ചെയർമാനുമായ ഡോ. രാംദാസ് പിള്ള പറഞ്ഞു.

കെഎച്ച്എൻഎക്കു മലയാളം സംസ്കൃതം തുടങ്ങിയ ഭാഷകൾ കുട്ടികളിലെക്കെത്തിക്കുന്നതിനായി യൂണിവേഴ്സിറ്റിയുടെ പരിപാടികളെക്കുറിച്ചു ഡോ. ദർശന മനെയ്‌ത് സംസാരിച്ചു. ഇന്നു ഓസ്റ്റിൻ കാമ്പസിൽ നിലനിൽക്കുന്ന മലയാളം, സംസ്‌കൃതം ഡിപ്പാർട്ടുമെന്‍റുകൾ തുടർന്നും നടത്തിക്കൊണ്ടുപോകാൻ കെഎച്ച്എൻഎ പോലെയുള്ള സംഘടനകളുടെയും അമേരിക്കയിലെ മലയാളികളുടെയും സഹായം അനിവാര്യമാണെന്ന് ഡോ. ദർശന അഭ്യർഥിച്ചു. കെഎച്ച്എൻഎ യുടെ എല്ലാ പരിപാടികൾക്കും ഹൂസ്റ്റൺ ശ്രീനാരായണ മിഷന്‍റെ എല്ലാ പിന്തുണയും പ്രസിഡന്‍റ് അനിയൻ തയ്യിൽ വാഗ്ദാനം ചെയ്തു.

തുടർന്നു അടുത്തവർഷം നടത്താനുദ്ദേശിക്കുന്ന ലോക ഹിന്ദു ഉച്ചകോടിയെ കുറിച്ചു മാധവൻ നായർ (ന്യൂജേഴ്‌സി), സുനിത റെഡ്‌ഡി (ലോസ് ആഞ്ചലസ്), എച്ച് കോർ എന്ന പരിപാടിയെ കുറിച്ച് ഡോ. ബിജു പിള്ള, വേദിക് യൂണിവേഴ്സിറ്റി രൂപീകരിക്കുന്നതിനെകുറിച്ച് ഡോ. ഉണ്ണികൃഷ്ണൻ തമ്പി (ന്യൂയോർക്ക്), ടെംപിൾ ബോർഡ് പരിപാടിയെകുറിച്ചു ആതിര സുരേഷ് (കലിഫോർണിയ), യോഗ പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നതിനെ കുറിച്ച് സഞ്ജീവ് പിള്ള, ജയശ്രീ, യുവ പദ്ധതികളെക്കുറിച്ചു സൂര്യജിത് എന്നിവർ വീഡിയോ പ്രദർശന സഹായത്തോടെ സദസിനു വിവരിച്ചു കൊടുത്തു.

പരിപാടിയുടെ മെഗാ സ്പോൺസർ രാജേഷ് വർഗീസിനു രമേഷ് പിഷാരടി ഫലകം നൽകി ആദരിച്ചു.യുവജനോത്സവത്തെ വെല്ലുന്ന കലാപരിപാടികളാണ് ശുഭാരംഭം സന്ധ്യയിൽ അരങ്ങേറിയത്. പ്രത്യേകിച്ചും ഡോ. കല ഷാഹിയും (വാഷിംഗ്‌ടൺ ഡി സി) സംഘവും അവതരിപ്പിച്ച ശാസ്ത്രീയ നൃത്തവും സോബിയ സുധീപ് (അറ്റ്ലാന്‍റ), രശ്മി സുരേന്ദ്രൻ, നിഖിത, നിവേദ അനൂപ്, റിതിക നായർ, അമേയ വിമൽ, മീനാക്ഷി നായർ, ലിപ്സ വിജയ്, ദിവ്യ, ലക്ഷ്മി ഗോപിനാഥ്, ഗൗരി, ശ്രീലക്ഷ്മി, നിധി നവീൻ, നേഹ സുഭാഷ്, അദ്യ വിനോദ്, മേഘ തുടങ്ങിയവർ വിവിധ നൃത്ത നർത്യങ്ങൾ അവതരിപ്പിച്ചു. മധു ചേരിക്കൽ, സൂര്യജിത്, ആര്യമൻ ഇളയിടം, വേണുനാഥ്‌ മനോജ് എന്നിവരുടെ ഗാനാലാപവും സദസിന്‍റെ പ്രശംസ പിടിച്ചുപറ്റി.
രമേശ് പിഷാരടിയും അനുശ്രീയും ചേർന്നു നടത്തിയ ചോദ്യോത്തരവേളയിലൂടെ പുരോഗമിച്ച ചിരിയരങ് സദസിനു നവ്യാനുഭവം പകർന്നു. കെഎച്ച്എൻ എ ജോയിന്‍റ് സെക്രട്ടറി ഉണ്ണി മണപ്പുറത്ത് നന്ദി പറഞ്ഞു.

ഗോപിനാഥ കുറുപ്പ്, ഡോ. നിഷ നായർ, ജി.കെ. നായർ (ന്യൂയോർക്ക്), ഡോ കലാ ഷാഹി, സുനിത റെഡ്ഡി, ഡോ. ബിജു പിള്ള, സുചി വാസവൻ, ശ്രീജിത് ശ്രീനിവാസൻ, ബാബു തിരുവല്ല, സൂര്യജിത് സുഭാഷിതൻ, ഡയസ് ദാമോദരൻ, സുരേന്ദ്രൻ കളത്തിൽതാഴെ, മുരളി കേശവൻ, ഗോപകുമാർ ഭാസ്കരൻ, ശശിധരൻ പിള്ള, അനിതാ മധു, ഗിരിജാ ബാബു, വസന്താ അശോകൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്നു നടന്ന കലാപരിപാടികൾ യുവജനോത്സവത്തെയും വെല്ലുന്ന തരത്തിലായിരുന്നു. അനിൽ ആറന്മുള, രേഷ്മ വിനോദ്, നിഖിൽ (സാൻ അന്‍റോണിയോ) എന്നിവർ എംസിമാരായി പ്രവർത്തിച്ചു.

അനിൽ ആറന്മുള

സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്
റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്