• Logo

Allied Publications

Americas
ഏഴു വയസുകാരന്‍റെ മരണം; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
Share
ടെക്സസ്: മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകള്‍ ഏല്‍പ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പോലീസിനു ഫോണ്‍ വന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു.

ഇതേ തുടര്‍ന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ എത്തി തിരച്ചില്‍ നടത്തി. മാതാവിനേയും കാമുകനേയും ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവം നടന്ന വീട്ടില്‍ അല്ല ഇയാള്‍ താമസിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നാഷണല്‍ ചൈല്‍ഡ് അബ്യൂസ് പ്രിവന്‍ഷന്‍ മാസമായി ആചരിക്കുന്ന ഏപ്രില്‍ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് അങ്ങേയറ്റം വേദനാജനകമാണെന്നു പോലീസ് ഡിപാര്‍ട്ട്മെന്റ് പ്രസ്താവന പുറത്തിറക്കി.

പി.പി ചെറിയാന്‍

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.