• Logo

Allied Publications

Americas
കാനഡ ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസ് ഏപ്രിൽ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചു
Share
വിക്റ്റോറിയ : കാനഡ ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസിൽ ഏപ്രിൽ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചു . ചരിത്രപരമായ നീക്കത്തിലൂടെ എൻഡിപി നേതാവ് ഇന്ത്യൻ കനേഡിയൻ ജഗ്‌മീറ്റ് സിങ് നേത്ര്വത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഗവൺമെന്‍റ് ആണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ഓൺലൈൻ മാഗസിൻ റാഡിക്കൽ ദേശിയാണ് ഏപ്രിൽ "ദളിത് ഹിസ്റ്ററി മാസമായി" പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം സർക്കാരിനു സമർപ്പിച്ചത്. പ്രൊവിൻഷ്യൽ അറ്റോർണി ജനറലും ലെഫ്റ്റനന്‍റ് ഗവർണറും പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറുടെ ജന്മദിനം 1891 ഏപ്രിൽ 14നാണ് .ലോകരാഷ്ട്രങ്ങളിൽ ആദരിക്കപ്പെടുന്ന ഡോക്ടർ അംബേദ്കർ, ജോതിറാവു ഫുലെ, മന്‍ഘുറാം മുഗോവലിയ ,സന്‍റ് ഉദ്ദേശി തുടങ്ങിയ ദളിത് നേതാക്കന്മാരുടെ ജന്മമാസം കൂടിയാണ് ഏപ്രിൽ. ഡോക്ടർ അംബേദ്കറും ജ്യോതിറാവുവും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് .

ഹൈന്ദവ ഭൂരിപക്ഷ ആധിപത്യത്തിനെതിരെയും സമൂഹത്തിൽ നിലനിന്നിരുന്ന വിവേചനങ്ങൾക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും നിലനിന്ന ദളിത് നേതാക്കന്മാരാണ് ഇവർ. ബ്രിട്ടീഷ് കൊളംബിയ ദളിത് ഹിസ്റ്ററി മാസത്തിലൂടെ ഇവരെ അംഗീകരിക്കുക മാത്രമല്ല ദളിത് സമൂഹം അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സഹിക്കേണ്ടിവന്ന ത്യാഗങ്ങളുടെ സ്മരണ പുതുക്കുന്നതിനും ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം ഡോക്ടർ അംബേദ്കറുടെ 130 ാം ജന്മദിനം ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസിൽ ആഘോഷിച്ചിരുന്നു

പി.പി ചെറിയാൻ

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.