• Logo

Allied Publications

Europe
എന്‍എച്ച്എസ് കേരളത്തില്‍ നിന്ന് നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
Share
ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്ററ് കേരളത്തില്‍നിന്ന് ഇരുനൂറോളം നഴ്സുമാരെ യുകെയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യും. ഏഫ്രില്‍ 25, 26, 28, 29 തീയതികളില്‍ കൊച്ചിയില്‍വച്ച് ഇതിനായി ഇന്റര്‍വ്യൂ നടത്തും.

ഇന്‍വെര്‍ട്ടിസ് കണ്‍സള്‍ട്ടന്‍സി മുഖേനയാണ് ഇതു നടത്തുന്നത്. നഴ്സിംങ് റിക്രൂട്ട്മെന്‍റ് രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇന്‍വെര്‍ട്ടിസ് കണ്‍സള്‍ട്ടന്‍സിയാണ് ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ട്രസ്ററിന് ഔട്ട്സോഴ്സിഗ് വഴിയായി റിക്രൂട്ട്മെന്റ് നടപടികള്‍ ഏകോപിപ്പിക്കുന്നതത്.

കോവിഡ് കാരണം രണ്ടു വര്‍ഷമായി നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവച്ച എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഓണ്‍ലൈനായാണ് റിക്രൂട്ട്മെന്‍റുകള്‍ നടത്തിവന്നിരുന്നത്. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഇപ്പോള്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിച്ചിരിക്കുന്നത്.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, നിയോനേറ്റല്‍, പീഡിയാട്രിക്സ്, പീഡിയാട്രിക് ഐസിയു, ഓണ്‍കോളജി, പാലിയേറ്റീവ് കെയര്‍, ഹീമറ്റോളജി, തിയറ്റര്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍, അനസ്ത്യേഷ്യ, റിക്കവറി എന്നിങ്ങനെ വിവധ യൂണിറ്റുകളിലേക്കായി 200 നഴ്സുമാരെയാണ് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഐഇഎല്‍ടിഎസ്, അല്ലെങ്കില്‍ ഒഇടി യോഗ്യാതാ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ചുരുങ്ങിയത് ആറുമാസം മുതല്‍ ക്ളിനിക്കല്‍ പരിചയമുള്ളവരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നു മാസം മുതല്‍ 12 മാസം വരെ ഓണ്‍സൈറ്റ് അക്കമഡേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ നിയമനം.

സെലക്ഷന്‍ ലഭിക്കുന്നവരുടെ ഐഇഎല്‍ടിഎസ്, ഒഇടി, സിബിടി പരീക്ഷകളുടെ ഫീസ് മടക്കി നല്‍കും. പിന്നീട് ചെലവാകുന്ന എന്‍എംസി ഫീസ്, വീസ ആപ്ളിക്കേഷന്‍ ഫീസ്, ഓസ്കി എക്സാമിനേഷന്‍ ഫീസ് എന്നിവയും ട്രസ്ററ് വഹിക്കും. യുകെയില്‍ എത്താനുള്ള വിമാനടിക്കറ്റ് ചെലവ് 600 പൗണ്ടു വരെയുള്ളതും ട്രസ്ററ് നല്‍കും.

ഐഇഎല്‍ടിഎസ്, അല്ലെങ്കില്‍ ഒഇടി യോഗ്യാതാ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ചുരുങ്ങിയത് ആറുമാസം മുതല്‍ ക്ളിനിക്കല്‍ പരിചയമുള്ളവരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നു മാസം മുതല്‍ 12 മാസം വരെ ഓണ്‍സൈറ്റ് അക്കമഡേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ നിയമനം.

ഇത് നാലാം പ്രാവശ്യമാണ് ഓക്സ്ഫെഡ് എന്‍എച്ച്എസ് ട്രസ്റ്റ് നഴ്സിംങ് റിക്രൂട്ട്മെന്‍റിനായി നേരിട്ട് കേരളത്തില്‍ എത്തുന്നത്. നിലവില്‍ അറുന്നൂറിലധികം മലയാളി നഴ്സുമാര്‍ ഓക്സ്ഫെഡ് ട്രസ്ററില്‍ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങൾക്ക് www.envertiz.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ ഭാവി തീരുമാനിക്കുക.

ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.