• Logo

Allied Publications

Americas
മദ്യപിച്ചു വാഹനം ഓടിച്ചു; യുഎസ് വനിതാ ദേശീയ ടീം മുൻ ഗോൾകീപ്പർ അറസ്റ്റിൽ
Share
നോർത്ത് കരോളൈന: യുഎസ് വനിതാ ദേശീയ ടീം മുൻ സ്റ്റാർ ഗോൾകീപ്പർ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ‌ഓടിച്ചതിനു പോലീസ് പിടിയിലായി. ആൽക്കഹോളിന്‍റെ അളവ് പരിശോധിക്കണമെന്ന പോലീസിന്‍റെ ആവശ്യം ‌ നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

മാർച്ച് 31നായിരുന്നു സംഭവം. വിൻസ്റ്റൺ സാലേം ഷോപ്പിംഗ് സെന്‍ററിന്‍റെ പാർക്കിംഗ് ലോട്ടിൽ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികൾ കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികൾക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം.

പോലീസിന്‍റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈൽഡ് അബ്യൂസിനും ഇവർക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ‌ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ജൂൺ 28നു ഇവർ കോടതിയിൽ ഹാജരാകണം. 2014 ൽ ഇവർക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്.

യുഎസ് ദേശീയ ടീമിൽ 202 തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഗോൾവലയം കാത്തുസൂക്ഷിച്ചത് ഹോപ് സോളോ ആയിരുന്നു. ഇവർ ‌ഉൾപ്പെട്ട ടീം വേൾഡ് കപ്പും രണ്ടു ഒളിന്പിക്സ് കപ്പും സ്വന്തമാക്കിയിട്ടു‌ണ്ട്. ജനുവരിയിൽ ഇവരെ യുഎസ് സോക്കർ ഹാൾ ഓഫ് ഫെയിം ആയി തിരഞ്ഞെടുത്തിരുന്നു.

പി.പി. ചെറിയാൻ

മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.