• Logo

Allied Publications

Americas
ആമസോൺ ജീവനക്കാർ യൂണിയൻ രൂപീകരിക്കുന്നു
Share
ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ആമസോണിൽ ജീവനക്കാർ അവകാശങ്ങൾക്കായി സംഘടിക്കാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇരുപത്തേഴു വർഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡ് ജെഎഫ് കെ. എട്ട് എന്നറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാർ യൂണിയൻ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തത്.

ആമസോണിൽനിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങൾക്കൊടുവിലാണ് യൂണിയൻ എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞത്. ആമസോൺ ലേബർ യൂണിയൻ എന്നാണ് പുതിയ സംഘടനയുടെ പേര്.

8325 ജീവനക്കാരിൽ നടത്തിയ ഹിതപരിശോധനയിൽ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി 2654 പേർ വോട്ടു ചെയ്തപ്പോൾ, 2131 പേർ എതിർത്തു. 4785 വോട്ടുകൾ സാധുവായപ്പോൾ, 67 വോട്ടുകൾ ചലഞ്ച് ചെയ്യപ്പെട്ടു. 17 വോട്ടുകൾ അസാധുവായി.

യുഎസിലെ സംഘടിത തൊഴിലാളി വർഗത്തിന്‍റെ പുതിയൊരു യുഗമാണ് ഇവിടെ പിറക്കാൻ പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കന്പനിയാണ് ആമസോൺ.

യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിർക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ആമസോൺ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ വൈറ്റ്ഹൗസ് സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സ്വരം ഉച്ചത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി പ്രസിഡന്‍റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

പി.പി. ചെറിയാൻ

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.