• Logo

Allied Publications

Americas
ഹൂസ്റ്റണിൽ പോലീസ് ഓഫീസർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു
Share
ഹാരിസ്കൗണ്ടി (ഹൂസ്റ്റൺ): ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസിലെ ഡെപ്യൂട്ടി ഓഫീസർ ഡാരൻ അൽമന്‍റാസെ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ഷെറിഫ് ഓഫീസിൽ 23 വർഷം വെറ്ററനായിരുന്നു ഡാരൻ.

മാർച്ച് 31 നു ആൾഡിൻ വെസ്റ്റ് ഫീൽഡ് ജൊവീസ് സ്മാർട്ട് ഷോപ്പ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗിഫ്റ്റ് വാങ്ങാൻ എത്തിയതായിരുന്നു ഡെപ്യൂട്ടിയും കുടുംബവും. കടയിൽനിന്ന് ഇറങ്ങിവരുന്പോൾ പാർക്കിംഗ് ലോട്ടിൽ പാർക്കു ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ വാഹനത്തിന്‍റെ അടിയിൽ രണ്ടുപേർ കിടക്കുന്നതായി കണ്ടെത്തി. ട്രക്കിന്‍റെ കറ്റാലിറ്റിക് ‌ കൺവെർട്ടർ അടിച്ചുമാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. വാഹനങ്ങളിൽനിന്നും ഈ ഉപകരണം അടിച്ചു മാറ്റുന്നത് സർവസാധാരണമാണ്.

ഭാര്യയോടെ മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേയ്ക്ക് നടന്നു. പെട്ടെന്നു മോഷ്ടാക്കളിൽ ഒരാൾ ഡെപ്യൂട്ടിക്കുനേരെ നിറിയൊഴിച്ചു. ഡെപ്യൂട്ടി തിരിച്ചും നിറയൊഴിച്ചു. വെടിവയ്പിൽ പരിക്കേറ്റങ്കിലും മോഷ്ടാക്കൾ രക്ഷപെട്ടു. വെടിയേറ്റുവീണ ഡെപ്യൂട്ടിയെ അടുത്തുള്ള ഹൂസ്റ്റൺ നോർത്ത് വെസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം മൂവർ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ജോഷ്വവ സ്റ്റുവർട്ട് (23), ഹെൻട്രി ക്ലർക്ക് (19) എന്നിവരാണ് പിടിയിലായത്. ഇരുവരും ഇതിനു മുന്പ് പല കേസുകളിലും പ്രതികളാണ്. മൂന്നാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ഭാര്യയേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച ഡാരന്‍റെ ധീരതയെ സഹപ്രവർത്തകർ അതീവ ദുഃഖത്തോടെയാണ് സ്മരിക്കുന്നത്.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​