• Logo

Allied Publications

Middle East & Gulf
കേളി സ്പെക്ട്ര കപ്പ് ഫുട്ബോൾ: റോയൽ എഫ്സി മജ്മ ജേതാക്കൾ
Share
റിയാദ് : കേളി കലാസാംസ്‌കാരിക വേദി, മലാസ് ഏരിയ മജ്മ യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് സ്‌പെക്ട്ര കപ്പ് 2022 സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ റോയൽ എഫ്സി മജ്മ ജേതാക്കളായി.

മജ്മ സനം പാർക്ക് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റോയൽ എഫ്സി മജ്മ ഏകപക്ഷീയമായ (40) നാലു ഗോളുകൾക്ക് നെസ്റ്റോ വൈൽഡ് വാരിയേഴ്‌സ് മജ്മയെ തോൽപ്പിച്ച് വിജയികൾക്കുള്ള ട്രോഫിയിൽ മുത്തമിട്ടു.

മികച്ച കളിക്കാരനാ‌യി ശാഹുൽ (റോയൽ എഫ്സി മജ്മ), ടൂർണമെന്‍റിലെ മികച്ച കളിക്കാരനാ‌യി ഫിറോസ് (റോയൽ എഫ്സി മജ്മ) മികച്ച ഗോളി ആയി ഷാഹിദ് (റോയൽ എഫ്സി മജ്മ) മികച്ച സ്റ്റോപ്പർ ബാക്ക് ആയി അദീപ് (നെസ്റ്റോ വൈൽഡ് വാരിയേഴ്‌സ് മജ്മ), ടോപ് സ്കോറർ ആ‌യി ഫഹൂദ് (റോയൽ എഫ്സി മജ്മ ) തിരഞ്ഞെടുക്കപ്പെട്ടു.

കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിൽ കേളി മജ്മ യൂണിറ്റ് പ്രസിഡന്‍റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ശരീഫ് ചാവക്കാട് സ്വാഗതവും ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോൺസർ ട്രൈസ്പെക്ട്രം ലബോറട്ടറി മാനേജർ സുനിൽ കുമാർ മാപ്പിളേട്ട്, കേളി മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, കേളി സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ ഹസൻ പുന്നയൂർ, രാജേഷ് ചാലിയാർ, റിയാസ് പള്ളാട്ട്, കേളി മലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ സജിത്ത്, നൗഫൽ, സുജിത്ത്, ഡോ.പ്രവീൺ, മജ്മ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത് ഹയാത്, മുഹമ്മദ് സാലി, പ്രമുഖ എഴുത്തുകാരി സബീന എം.സാലിഹ്, മുഹമ്മദ് അൽ റബിഹ, അസീസ് അൽ റാബിഹ, നെസ്റ്റോ പ്രതിനിധി അനീസ്, ഹുസൈൻ, നജ്മ വാട്ടർ പ്രൂഫ് മാനേജിങ് പാർട്ണർ നിസാമുദ്ധീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിജയികൾക്കുള്ള സ്പെക്ട്ര കപ്പ്‌ 2022 വിന്നേഴ്സ് പ്രൈസ് മണി കമ്പനി മാനേജർ സുനിൽ കുമാർ മാപ്പിളേട്ടും ഫൗസിയ സലേഹ് സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ‌പ്രൈസ് മണി കേളി മലാസ് ഏരിയ കമ്മറ്റി അംഗം റിയാസും നജ്മ വാട്ടർ പ്രൂഫ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ട്രൈസ്പെക്ട്രം മാനേജർ സുനിൽ കുമാറും അൽ സമാൻ വർക്‌ഷോപ്പ് റണ്ണേഴ്സ് ട്രോഫി മലാസ് ഏരിയ കമ്മിറ്റി അംഗം റിയാസും കൈമാറി. മജ്മ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നിസാർ, മജ്മ യൂണിവേഴ്സിറ്റി പ്രഫസർ ഹരി എന്നിവർ ടീമുകൾക്കുള്ള വ്യക്തിഗത മെഡലുകൾ സമ്മാനിച്ചു. മജ്മ യൂണിറ്റ് ട്രഷറർ ഡോ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ബ​ഹ​റി​ൻ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.