• Logo

Allied Publications

Americas
കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും
Share
ഫിലഡൽഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷൻ, അതിന്‍റെ പ്രവർത്തന പന്ഥാവിൽ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രിൽ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നിന്നും 10 കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വർഷം മുതൽ കോട്ടയം അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവർത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോർജ്(പ്രസിഡന്‍റ്) സാജൻ വർഗീസ്(ജനറൽ സെക്രട്ടറി), ജോൺ പി. വർക്കി (ട്രഷറർ) , ജീമോൻ ജോർജ്(ചാരിറ്റി കോഓർഡിനേറ്റർ), സണ്ണി കിഴക്കേമുറി, സെറിൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലായിരുന്നു.

പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പഠിച്ച് സമഗ്രമായ അന്വേഷണത്തിലൂടെ വിദ്യാർഥികളുടെ പഠന കാര്യത്തിലെ ചെലവുകൾ, വിദ്യാർഥികൾ പഠിക്കുന്ന കോളജുകളിൽ നിന്നുള്ള പരിപൂർണ വിവരങ്ങൾ, അവരുടെ ഭവനത്തിലെ സാമ്പത്തിക സ്ഥിതി അറിയുവാനുള്ള മറ്റു മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ തികച്ചും അന്വേഷണ വിധേയമാക്കി മാത്രമെ ഈ വിദ്യാഭ്യാസ സഹായനിധി അനുവദിക്കുകയുള്ളൂ. കേരളത്തിൽ നിന്നും ഉള്ള ആർക്കും ഈ പഠന സഹായപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഒരു കാരണവശാലും അപേക്ഷകരുടെ യാതൊരു വിശദാംശങ്ങളും പുറത്തുവിടുകയില്ല.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർഥികൾക്കാണ് ഈ പദ്ധതി കൂടുതൽ പ്രാമുഖ്യം നൽകുന്നത്. 2022 ഓഗസ്റ്റ് 31 നു മുൻപായി അപേക്ഷകൾ പൂർത്തീകരിച്ച് പദ്ധതി ആരംഭിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

ഇതിനോടകം തന്നെ ഉദാരമതികളായ പല വ്യക്തികളും ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ സാമ്പത്തിക സഹായികളാകുകയും കൂടുതൽ ആളുകളെ സഹകരിപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയുമാണ്.

ഈ പഠന സഹായപദ്ധതിക്കായി തരുന്ന സാമ്പത്തിക സഹായം മുഴുവനായും ഇതിനു മാത്രമെ വിനിയോഗിക്കുകയുള്ളൂ എന്നും മറ്റു യാതൊരു ചാരിറ്റി പ്രവർത്തനങ്ങൾക്കോ ഇതരസംഘടന പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുകയില്ല എന്നും സംഘാടകർ അറിയിച്ചു.

ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് വൻ വിജയമാക്കിത്തീർക്കുവാനായിട്ടുള്ള കൂട്ടായ പരിശ്രമങ്ങൾ അണിയറയിൽ പുരോഗമിച്ചു വരികയാണെന്നും ധാരാളം മലയാളി സുഹൃത്തുക്കളുടെ നിർലോഭമായ സഹായസഹകരണങ്ങൾ ഒന്നുമാത്രമാണ് ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നതെന്നും ധാരാളം പുതുമകൾ നിറഞ്ഞ ഈ വർഷത്തെ ബാങ്ക്വറ്റ് നൈറ്റിന്റെ അവസാനവട്ട മിനുക്കുപണികളുടെ പ്രവർത്തനങ്ങളിലാണെന്നും പരിപാടിയുടെ കോഓർഡിനേറ്റർ ബെന്നി കൊട്ടാരം അറിയിച്ചു.

ജോസഫ് മാണി, ജെയിംസ് അന്ത്രയോസ്, രാജൻ കുര്യൻ, മാത്യു ഐപ്പ്, രാജു കുരുവിള, ഏബ്രഹാം ജോസഫ്, ജോൺ മാത്യു, സാബു പാമ്പാടി, സാബു ജേക്കബ്, വർക്കി വർഗീസ്, ബേബി പാറക്കൽ, വർക്കി പൈലോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരികയാണെന്നും ഈ പഠനസഹായ പദ്ധതിയുമായോ കോട്ടയം അസോസിയേഷനുമായോ ചേർന്നു പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ ജോബി ജോർജ് 215 470 2400, സാജൻ വർഗീസ് 215 906 7118, ജോൺ പി. വർക്കി 215 776 6787 എന്നീ ഭാരവാഹികളുമായോ ബന്ധപ്പെടുക.

www.kottayamassociation.org, email, kottayamasn@gmail.com കൂടാതെ കോട്ടയം അസോസിയേഷന്റെ FB പേജിലും അപേക്ഷ ഫോറങ്ങൾ ലഭ്യമാണ്.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​