• Logo

Allied Publications

Europe
ജര്‍മനിയില്‍ കൊറോണ ബോണസിനു മന്ത്രിസഭയുടെ അംഗീകാരം
Share
ബെര്‍ലിന്‍: കൊറോണ ബോണസിന് ട്രാഫിക് ലൈറ്റ് മുന്നണി സർക്കാർ അംഗീകാരം നൽകി. പകര്‍ച്ചവ്യാധി മൂലമുള്ള സമ്മര്‍ദ്ദം കാരണം നഴ്സിംഗ് ജോലിക്കാര്‍ക്ക് ബോണസ് ലഭിക്കാനായി ഒരു ബില്യണ്‍ യൂറോയുടെ ബജറ്റിന് ഫെഡറല്‍ കാബിനറ്റ് അംഗീകാരം നല്‍കി.

2021 നവംബര്‍ 24ലെ പുതിയ ട്രാഫിക് ലൈറ്റ് കൂട്ടുകെട്ടിന്‍റെ വാഗ്ദാനമായിരുന്നു നഴ്സിംഗ് ജോലിക്കാർക്ക് ബോണസ് നൽകുക എന്നത്. കൊറോണ മഹാമാരിയില്‍ ആഹോരാത്രം പണിയെടുത്ത 1.5 ദശലക്ഷം ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.

ഫെഡറല്‍ കാബിനറ്റ് പാസാക്കിയ നിയമം ബുണ്ടെസ്ററാഗില്‍ പാസാവുമ്പോള്‍ നിയമമാവും. കോവിഡ് രോഗികളെ ചികിത്സിക്കേണ്ട ആശുപത്രികള്‍ക്ക് 500 ദശലക്ഷം യൂറോ ലഭിക്കും. ഫെഡറല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടലുകള്‍ പ്രകാരം, 837 ക്ലിനിക്കുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

പദ്ധതിപ്രകാരം തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് 2,500 യൂറോയും സ്പെഷലിസ്റ്റുകൾക്ക് 1,700 യൂറോയുമാണ് ലഭിക്കുക. നിയമമനുസരിച്ച്, തീവ്രപരിചരണ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കുള്ള ബോണസ് മറ്റ് നഴ്സുമാരെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതലായിരിക്കണം.

2020 നവംബറിനും 2022 ജൂണ്‍ അവസാനത്തിനും ഇടയില്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും ഒരു വീട്ടില്‍ ജോലി ചെയ്ത വയോജന പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മൊത്തം 500 ദശലക്ഷം യൂറോ നല്‍കണം. ഇതനുസരിച്ച് പരിചരണത്തിലും നഴ്സിംഗിലും മുഴുവന്‍ സമയവും ജോലി ചെയ്യുന്ന മുതിര്‍ന്ന പരിചാരകർക്ക് പരമാവധി നിരക്ക് 550 യൂറോ ലഭിക്കും. പരിചരണത്തിലും പിന്തുണയിലും ജോലി ചെയ്യുന്ന സമയത്തിന്‍റെ നാലിലൊന്ന് സമയമെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് 370 യൂറോ വരെ ലഭിക്കും.

ട്രെയിനികള്‍, ഹെല്‍പ്പര്‍മാര്‍, താല്‍ക്കാലിക വര്‍ക്ക് ഏജന്‍സികള്‍, സര്‍വീസ് കമ്പനികള്‍ വഴിയുള്ള ജീവനക്കാര്‍, സന്നദ്ധ സേവന പ്രവർത്തകർ എന്നിവര്‍ക്കും ബോണസ് ആനുകൂല്യം ലഭിക്കും.

അതേസമയം ബോണസില്‍ മാത്രം നില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും പരിചരണത്തിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി ലൗട്ടര്‍ബാഹ് ഉറപ്പുനല്‍കി. പേഴ്സണല്‍ അസസ്മെന്‍റ് പരിധി പരിശോധിക്കുന്നത് ഇതില്‍ ഉള്‍പ്പെടും.

"ഈ വിഷയം വളരെ വേഗത്തിലും വര്‍ദ്ധിച്ചുവരുന്ന ചലനാത്മകതയോടെയും പ്രവര്‍ത്തിച്ച് നഴ്സിംഗ് ക്ഷാമം അവസാനിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.