• Logo

Allied Publications

Europe
അനശ്വര നഗരത്തിലും "ബേപ്പൂർ സുൽത്താന്‍റെ പ്രണയം'
Share
റോം: സെന്‍റ് ചാവറ ഇൻസ്റ്റിറ്റ്യൂട്ടും ഇന്തോ ഇറ്റാലിയൻ കാലാസാംസ്കാരിക സമിതിയായ തിയെത്രോ ഇന്ത്യനോ റോമായും സംയുക്തമായി ലോക നാടക ദിനത്തോടനുബന്ധിച്ച് നാടകങ്ങൾ അവതരിപ്പിച്ചു.

പാശ്ചാത്യ സംസ്കാരത്തിന്‍റെ പകിട്ടിലും പുതുമയിലും ജനിച്ചു വളർന്ന മണ്ണിനെയും മാതൃഭാഷയെയും കലയെയും സാഹിത്യത്തെയും സ്നേഹിക്കു്ന കലാകാരന്മാരുടെ കൂട്ടായ്മയിൽ, മലയാള സാഹിത്യത്തിൽ അക്ഷരങ്ങളിലൂടെ പച്ചയായ ജീവിത യാഥാർഥ്യങ്ങളെ വായനക്കാരനുമുമ്പിൽ തുറന്നുകാട്ടിയ മൗനത്തിലൂടെ വാക്കുകളെയും വാക്കുകളിലൂടെ മൗനത്തെയും സൃഷ്ടിച്ച പകരക്കാരൻ ഇല്ലാത്ത മലയാളസാഹിത്യത്തിന്‍റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളെ ആസ്പദമാക്കി പ്രേമലേഖനം , പൂവൻപഴം, മതിലുകളിലെ ബഷീറിന്‍റെ ഏകപാത്രാഭിനയം , ബഷീർ എന്ന ബഷീർ എന്നീ നാലു ലഘു നാടകങ്ങൾ അവതരിപ്പിച്ചു.

ജോബി ചൂരക്കൽ രംഗഭാഷ ഒരുക്കിയ നാടകത്തിന് വിൻസെന്‍റ് ചാക്കാലമറ്റത്തും ബെന്നിച്ചൻ ജോസഫ്, മജോ ചെന്നങ്ങാട്ട്, ജോർജ് ചേനക്കൽ, ജോർജ് റപ്പായി, ജിഷ ജെയിംസ്, എയ ജോബി എന്നിവർ ചേർന്നു രംഗത്ത് അവതരിപ്പിച്ചു.

"വിശുദ്ധ ചാവാറകുര്യക്കോസ് ഏലിയാസിന്‍റെ സംഭാവനകളും സ്വാധീനവും മലയാള സാഹിത്യത്തിൽ', ' വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിന്‍റെ സ്വന്തം ബേപ്പൂർ സുൽത്താൻ' ഒരു ഹ്രസ്വ അവലോകനം എന്നീ വിഷയങ്ങളിൽ ഫാ. ജിബിൻ അച്ചാരുകുടിയിൽ സിഎംഐ, ജാസ്മിൻ ജോൺസൻ എന്നിവർ പ്രഭാഷണം നടത്തി.

റോം മുൻസിപ്പൽ കൗൺസിൽ അംഗം തെരെസ പുത്തൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ CIIS ഡയറക്ടർ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ സ്വാഗതവും റോമിലെ സീറോ മലബാർ ചർച്ച് വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ അധ്യക്ഷതയും വഹിച്ചു. റോമിലെ പ്രഥമ മലയാളി സംഘടനയായ അലിക് പ്രസിഡന്‍റ് ബെന്നി മാത്യു വെട്ടിയാടൻ, വക്കച്ചൻ ജോർജ് കല്ലറക്കൽ എന്നിവർ ആശംസകളും ബെന്നി തോമസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസിയെ പ്രതിനിതീകരിച്ചു പരിപാടിയിൽ പങ്കെടുത്ത ഗോപാലകൃഷ്ണൻ നാടകങ്ങളെ അവലോകനം ചെയ്തു സംസാരിച്ചു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.