• Logo

Allied Publications

Americas
മകന്‍റെ മൃതദേഹം നാലുവര്‍ഷം അടുക്കളയില്‍ സൂക്ഷിച്ചു; പിതാവ് അറസ്റ്റില്‍
Share
ടെക്സസ് : 2018 ല്‍ മരിച്ച മകന്‍റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്‍റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 മേയില്‍ മരിച്ചുവെന്നു കരുതുന്ന ജെയ്സന്‍റെ മൃതദേഹമാണ് പിതാവ് മെക്ക്മൈക്കിള്‍ (67) ഈസ്റ്റ് ടെക്സസിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജെയ്സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല.

മകന്‍ എവിടെയാണെന്ന് അയല്‍വാസികള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പിതാവില്‍ നിന്നു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. വെല്‍ഫെയര്‍ ചെക്കിംഗിനെത്തിയ പോലിസാണു ജെയ്സന്‍റെ അസ്ഥികൂടം അടുക്കളയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു.

ജെയ്സന്‍റെ തിരോധാനത്തെക്കുറിച്ചു ആരുംതന്നെ ബന്ധുക്കള്‍ ഉള്‍പ്പെടെ പോലിസിനെ അറിയിച്ചിട്ടില്ലായിരുന്നു എന്നതാണു പോലിസിനെ അത്ഭുതപ്പെടുത്തുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു.

ശരീരാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ഡാളസിലെ സൗത്ത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക്ക് സയന്‍സിലേക്കു മാറ്റി. സ്വാഭാവിക മരണമാണോ അതോ കൊലപാതകമാണോ എന്നു പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്നു പോലിസ് അറിയിച്ചു.

പി.പി. ചെറിയാന്‍

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ