• Logo

Allied Publications

Europe
അവാർഡ് പട്ടികയിൽ ഇടം നേടി ഏലൂർ കൺസൾട്ടൻസിയും, നഴ്സിംങ് ജോബ്സ് യുകെയും
Share
ലണ്ടൻ: ബ്രിട്ടണിലെ ഹെൽത്ത് സർവീസ് ജേർണലിന്‍റെ ഈവർഷത്തെ പാർട്ണർഷിപ്പ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനവും. നഴ്സിംങ് റിക്രൂട്ട്മെന്‍റ് രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി സർവീസിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്.

നഴ്സിംങ് ജോബ്സ് യുകെ, ഏലൂർ കൺസൾട്ടൻസി എന്നീ സഹോദര സ്ഥാപനങ്ങളിലൂടെ ആറായിരത്തിൽപരം പ്രഫഷണൽ നഴ്സുമാരെയും വിവിധ യൂണിവേഴ്സിറ്റികളിലേക്കായി നൂറുകണക്കിന് വിദ്യാർഥികളെയുമാണ് ഇവർ യുകെയിൽ എത്തിച്ചത്.

ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന്‍റെ പോളിസി ആൻഡ് മാനേജ്മെന്‍റ് രംഗത്തെ മാറ്റങ്ങളും വിശേഷങ്ങളും വിശദമായി കവർ ചെയ്യുന്ന ന്യൂസ് ജേർണലാണ് ഹെൽത്ത് സർവീസ് ജേർണൽ. ആരോഗ്യ പരിപാലന രംഗത്ത് എൻ.എച്ച്.എസിനെ സഹായിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും സർവീസ് സെക്ടറുകളെയുമാണ് ഹെൽത്ത് സർവീസ് ജേർണൽ ഓരോ വർഷവും പാർട്ണർഷിപ്പ് അവാർഡ് നൽകി ആദരിക്കുന്നത്.

മാർച്ച് 24ന് ലണ്ടനിലെ പാർക്ക് പ്ലാസയിൽ നടന്ന ചടങ്ങിൽ ഏലൂർ കണസൾട്ടൻസി മാനേജിംങ് ഡയറക്ടർ മാത്യു ജെയിംസ് ആദരം ഏറ്റുവാങ്ങി. ‘സ്റ്റാഫിംങ് സൊല്യൂഷൻസ് ഓഫ് ദ ഇയർ അവാർഡിന്‍റെ’ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായതിൽ അഭിമാനിക്കുന്നുവെന്നുവെന്ന് മാത്യു ജെയിംസ് പറഞ്ഞു.

തങ്ങളിൽ വിശ്വാസം അർപ്പിച്ച നഴ്സുമാർക്കും ആത്മാർഥതയോടെ പ്രവർത്തിച്ച് അവരെ എൻ.എച്ച്.എസ് ആശുപത്രികളുടെ ഭാഗമാക്കാൻ സഹായിച്ച സ്റ്റാഫംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

2002ൽ പ്രവർത്തനം ആരംഭിച്ച ഏലൂർ കൺസൾട്ടൻസി മുപ്പതിലധികം എൻ.എച്ച്.എസ് ട്രസ്റ്റിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും നിരവധി നഴ്സിംങ് ഹോമുകളിലേക്കുമായി ആറായിരത്തിലധികം നഴ്സുമാരെയാണ് ഇതുവരെ ബ്രിട്ടണിൽ എത്തിച്ചത്. ഇതിൽ മഹാഭൂരിപക്ഷം പേരും കേരളത്തിൽനിന്നുള്ളവരാണ്.

ഷൈമോൻ തോട്ടുങ്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ