• Logo

Allied Publications

Americas
സൗത്ത് കാരളൈന സ്കൂളില്‍ വെടിവയ്പ്: കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പന്ത്രണ്ട് വയസുകാന്‍ അറസ്റ്റില്‍
Share
ഗ്രീന്‍വില്ലി (സൗത്ത് കാരളൈന): മാര്‍ച്ച് 31ന് വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കാരളൈന ഗ്രീന്‍വില്ലി കൗണ്ടിയിലെ ടാന്‍ജില്‍വുഡ് മിഡില്‍ സ്കുളിലുണ്ടായ വെടിവയ്പില്‍ പന്ത്രണ്ട് വയസുള്ള വിദ്യാര്‍ഥി ജാമരി ജാക്സണ്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയായ മറ്റൊരു പന്ത്രണ്ട് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വെടിവയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടന്‍ എത്തിച്ചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന വിദ്യാര്‍ഥി ജാമരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടോടെ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തിനുശേഷം സ്കൂളിനടുത്തുള്ള വീടിന്‍റെ ഡക്കില്‍ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ 12കാരന്‍.

ഇരു കുട്ടികളും പരസ്പരം അറിയാവുന്നവരാണെന്നും മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കുടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ചിത്രവും വിവരങ്ങളും കുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.

സംഭവത്തില്‍ ഗവര്‍ണര്‍ മെക്ക് മാസ്റ്റര്‍ നടുക്കം പ്രകടിപ്പിച്ചു. സെനറ്റര്‍ സ്കോട്ടും സംഭവത്തെക്കുറിച്ച് കൗണ്ടി ഷെരീഫ് ചീഫ് ഹൊസാര്‍ട്ട് ലൂയിസുമായി ചര്‍ച്ച നടത്തി.

പി.പി. ചെറിയാന്‍

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ