ഹൂസ്റ്റണ്‍: മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.
മാർച്ച് 18, 19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാന്പ് കോംപാസ് റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18നു വെള്ളിയാഴ്ച വൈകുന്നേരം 3ന് രജിസ്ട്രേഷൻ ആരംഭിച്ചു. 6.30നു ജോണ്‍ തോമസിന്റെ പ്രാർഥനയോടു കൂടി ആരംഭിച്ച സംഗമത്തിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബാബു കൂടത്തിനാലിൽ പ്രസംഗിച്ചു. അന്നേ ദിവസം നടന്ന വിവിധ പരിപാടികൾ ഒന്നാം ദിവസത്തെ ധന്യമാക്കി. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച സ്പോർട്സ് മത്സരങ്ങൾ വൈകുന്നേരം 5 വരെ തുടർന്നു. കസേര കളി, ബലൂണ്‍ കളി, വടം വലി, ഓട്ട മത്സരങ്ങൾ തുടങ്ങിയ വിവിധ കായിക പരിപാടികൾ സ്പോർട്സ് ദിനത്തിന് മാറ്റു കൂട്ടി. രാത്രിയിൽ നടന്ന സ്റ്റേജ് കലാ പരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ബീജിയും നിഷയും ശ്രുതി മനോഹര ഗാനങ്ങൾ ആലപിച്ചു.
ഹൂസ്റ്റണ്‍ കസിൻസ് അവതരിപ്പിച്ച ഹാസ്യ കലാ പ്രകടനം വളരെ ശ്രദ്ധ പിടിച്ചു പറ്റി. ദുബായ് ഷെയ്ഖ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രന്പിനെ സ്വീകരിക്കുന്നതായിരുന്നു ഈ വർഷത്തെ ഹാസ്യ സ്കിറ്റിന്റെ പ്രമേയം. ഏബ്രഹാം ജോണ്‍ ഫാമിലി അവതരിപ്പിച്ച ന്ധഡോ. കുര്യാക്കോസ്ന്ധ എന്ന സ്കിറ്റ് ചിരിയുടെ മാലപ്പടക്കം കൊളുത്തി ഉഗ്രൻ പ്രകടനം കാഴ്ചവച്ചു. ഡാളസ് കസിൻസ് അവതരിപ്പിച്ച പഴയ പുത്തൻ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ പാടി അവതരിപ്പിച്ച പാട്ടഭിനയം വ്യത്യസ്ഥത പുലർത്തി.
ലിയ, ജിയാ എന്നിവരുടെ ഡാൻസുകളും ജിയ, ലിയാന, നാദിയ , അമെലിയാ എന്നിവർ അവതരിപ്പിച്ച സമൂഹ നൃത്തവും ശ്രദ്ധേയമായി. ആഷർ, മിലൻ, ജോണി എന്നിവർ അവതരിപ്പിച്ച ’മിന്നൽ മുരളി’യും പരിപാടികളെ മികവുറ്റതാക്കി. അമീറ്റ, അലീസ, നേഹ എന്നിവരുടെ ഡാൻസും മികവുറ്റതായിരുന്നു.
ഞായറാഴ്ച രാവിലെ നടന്ന ആരാധനയിൽ ഷിബു. ടി. ജോർജ് വചന ശുശ്രൂഷ നടത്തി. സീനിയേഴ്സായ ആലീസ് ജേക്കബ്, ജോണ്‍ തോമസ്, ജോണ്‍ ഏബ്രഹാം, ജോണ്‍ ജോസഫ്’ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. റജി, മോനു, ഷിബു, ഷോണ്‍, ജോജി, കെവിൻ, ലിജോ എന്നിവർ ഹൂസ്റ്റണിൽ നിന്നും ഷബി, എഡിസണ് പ്രതീഷ്, റജി, കൊച്ചുമോൻ, സാബു എന്നിവർ ഡാളസിൽ നിന്നും ഓസ്റ്റിനിൽ നിന്നും കൊച്ചുമോൻ ആൻഡ് ഡയാന തുടങ്ങിയവർ വിജയകരമാക്കാൻ പ്രവർത്തിച്ചു.
ജോർജ് മാത്യു (ഷെബി) വും ബീനയും കോർഡിനേറ്റർസായി കുടുംബസംഗമത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.
2024ൽ ഹൂസ്റ്റണിൽ നടക്കുന്ന അടുത്ത കുടുംബസംഗമവും വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. 75 പേർ പങ്കെടുത്ത കുടുംബസംഗമം വൻ വിജയമാക്കി തീർത്ത എല്ലാ കുടുംബാഗങ്ങളോടും സംഘാടകർ നന്ദി അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
|