• Logo

Allied Publications

Europe
യുവതീ യുവാക്കൾക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യൂത്ത് ക്യാമ്പ് മാർഗം 2022
Share
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ ( ആഭിമുഖ്യത്തിൽ രൂപതയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവതീ യുവാക്കൾക്കായി ത്രിദിന യൂത്ത് ക്യാമ്പ് "മാർഗം 2022' സംഘടിപ്പിക്കുന്നു . ജൂൺ മാസം 24 മുതൽ 26 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ വൈവിധ്യമാർന്ന ക്‌ളാസുകളും ,പരിശീലന പരിപാടികളും അരങ്ങേറും .

വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകൾ ആണ് നേതൃത്വം നൽകുക. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

സ്റ്റഫോർഡ് ഷെയറിലെ യാൻ ഫീൽഡ് പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ യൂത്ത് ക്യാംപിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് അതാത് ഇടവകകളിലെ വികാരിമാരുമായോ , യൂത്ത് ആനിമേറ്റർമാരുമായോ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യണമെന്നും , കൂടുതൽ വിവരങ്ങൾക്ക് എസ്എംവൈഎം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിലുമായി ബന്ധപ്പെടുക.

ഷൈമോൻ തോട്ടുങ്കൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.