• Logo

Allied Publications

Americas
ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം അ​മേ​രി​ക്ക​യി​ൽ ജോ​ലി രാ​ജി​വ​ച്ച​വ​രു​ടെ എ​ണ്ണം 44 ല​ക്ഷം
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ജോ​ലി വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ മാ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്നു. യു​എ​സ് ബി​സി​ന​സ് ബ്യൂ​റോ ഓ​ഫ് ലാ​ന്പ​ർ സ്റ്റാ​റ്റി​ക്സ് മാ​ർ​ച്ച് 29 ചൊ​വ്വാ​ഴ്ച പു​റ​ത്തു​വി​ട്ട സ​ർ​വേ​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം ജോ​ലി രാ​ജി​വ​ച്ച​വ​രു​ടെ എ​ണ്ണം 4.4 മി​ല്യ​ണ്‍(44 ല​ക്ഷം). മു​ൻ മാ​സ​ത്തേ​ക്കാ​ൾ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ജോ​ലി രാ​ജി​വ​ച്ച​ത് 45 ല​ക്ഷം(4.5​മി​ല്യ​ണ്‍). റീ​ട്ടെ​യ്ൽ, ഉ​ൽ​പാ​ദ​നം, സ്റ്റേ​റ്റ് ആ​ന്‍റ് ലോ​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ഡു​ക്കേ​ഷ​ൻ, ഫി​നാ​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് രാ​ജി​വ​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ആ​രം​ഭി​ച്ച​തോ​ടെ 20 ദ​ശ​ല​ക്ഷം പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ൽ നി​ന്നും മോ​ച​നം പ്രാ​പി​ച്ച​തോ​ടെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 11.4 ദ​ശ​ല​ക്ഷം ജോ​ലി ഒ​ഴി​വു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രി​ൽ ഓ​രോ​രു​ത്ത​ർ​ക്കും 1.8 ത​സ്തി​ക​ളാ​ണ് ഒ​ഴി​വാ​യി കി​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക രം​ഗം ശ​ക്തി പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഇ​ക്ക​ണോ​മി​ക്സ് ഇ​ൻ​ഡി​ക്കേ​റ്റേ​ഴ്സ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ലി​ൻ ഫ്രാ​ങ്കോ പ​റ​ഞ്ഞു. തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് ല​ഭി​ക്കു​ന്ന ഫെ​ഡ​റ​ൽ, സ്റ്റേ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളെ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പി.​പി. ചെ​റി​യാ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്