• Logo

Allied Publications

Americas
ഫെ​ഡെ​ക്സി​ന്‍റെ ത​ല​പ്പ​ത്തി​ലേ​ക്ക് മ​ല​യാ​ളി​യാ​യ രാ​ജ് സു​ബ്ര​ഹ്മ​ണ്യം
Share
മെം​ഫി​സ് (ടെ​ന്നി​സി): ലോ​ക​ത്തെ വ​ൻ​കി​ട കു​റി​യ​ർ​ലോ​ജി​സ്റ്റി​ക്സ് ക​ന്പ​നി​യാ​യ ഫെ​ഡ​ക്സി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റും, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റു​മാ​യി മ​ല​യാ​ളി​യാ​യ രാ​ജ് സു​ബ്ര​ഹ്മ​ണ്യ​ത്തെ നി​യ​മി​ച്ചു. മാ​ർ​ച്ച് 29 ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു അ​റി​യി​പ്പു​ണ്ടാ​യ​ത്. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ഫ്രെ​ഡ​റി​ക് ഡ​ബ്യു. സ്മി​ത്ത് അ​ധി​കാ​ര മൊ​ഴി​യു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് രാ​ജി​ന്‍റെ നി​യ​മ​നം. ജൂ​ണ്‍ ഒ​ന്നി​ന് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. ഇ​തോ​ടെ സ്മി​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​കും.

തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം ബോം​ബെ ഐ​ഐ​ടി​യി​ൽ നി​ന്നു​മാ​ണ് രാ​ജ് ബി​രു​ദം നേ​ടി​യ​ത്. ഫു​ൾ സ്കോ​ള​ർ​ഷി​പ്പോ​ടെ അ​മേ​രി​ക്ക​യി​ൽ ബി​രു​ദാ​ന​ന്ത​ര പ​ഠ​നം ന​ട​ത്തി. കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ സൈ​റാ​ക്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഓ​സ്റ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ നി​ന്നും എം​ബി​എ​യും നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള മു​ൻ ഡി​ജി​പി സി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ മൂ​ത്ത മ​ക​നാ​ണ്.

കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ഫെ​ഡെ​ക്സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി ജോ​ലി ചെ​യ്തു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​ടി​യി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ ഭാ​ര്യ ഉ​മ മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണു രാ​ജി​വ​ച്ച​ത്. രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജീ​വ്, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​രും ഇ​തേ ക​ന്പ​നി​യി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്നു. ഇ​പ്പോ​ൾ ടെ​ന്നി​സി മെം​ഫി​സി​ൽ താ​മ​സി​ക്കു​ന്നു.

പി.​പി. ചെ​റി​യാ​ൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​