• Logo

Allied Publications

Middle East & Gulf
കാലിക്കുപ്പികൾ കളയേണ്ട , തിരികെ നൽകി സൗജന്യ ബസ് യാത്ര നടത്താം
Share
അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു നൽകിയാൽ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്‍റ്സ് ഫോർ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്‍റ്സുകൾ അബുദാബിയിലെ പൊതുഗതാഗത ബസുകളിൽ യാത്രക്കായി ഉപയോഗിക്കാം.

പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇൻട്രാഗേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്‌മെന്‍റ് സെന്‍റർ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്‍റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മെഷീനിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്പോൾ പോയിന്റുകൾ നൽകും.

600 മില്ലി ലിറ്ററിൽ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്‍റും, 600 നു മുകളിലുള്ള കുപ്പികൾക്ക് രണ്ടു പോയിന്‍റും പകരം നൽകും. ഓരോ പോയിന്റിനും 10 ഫിൽ‌സ് ആണ് മൂല്യം .ഇങ്ങനെ ലഭിക്കുന്ന പോയിന്‍റുകൾ ഹാഫിലാത് കാർഡുകളിൽ ഉൾപ്പെടുത്തി ബസ് യാത്രക്ക് ഉപയോഗിക്കാം .

നിലവിൽ മെയിൻ ബസ് സ്റ്റേഷനിലാണ് ഡി ഗ്രേഡ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ഇത് നഗരത്തിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. ഹരിത ജീവിത ശൈലിയും , സുസ്ഥിര വികസന സംസ്ക്കാരവും പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്ലാസ്റ്റിക് സമാഹരണവും റീസൈക്ലിങും പ്രക്രിയകളും ആരംഭിച്ചിരിക്കുന്നത്.

അനിൽ സി ഇടിക്കുള

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത