• Logo

Allied Publications

Europe
ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു
Share
ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനിൽ സമാപനമായി . മാർച്ച് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്‍റ് ഷിനിത്ത് എ .കെ ഉദ്ഘാടനം ചെയ്തു. ജീവൻ മാടപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രീതി മനോജ് സ്വാഗതം ആശംസിച്ചു. ‌

തുടർന്ന് മെൽബ സിജു രക്തസാക്ഷി പ്രമേയവും കെ എസ് നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു . സമ്മേളനം സരിൻ വി സദാശിവൻ , മെൽബ സിജു , എബ്രഹാം മാത്യു എന്നിവരെ പ്രസീഡിയം ആയി തിരഞ്ഞെടുത്തു.

യുക്രെയ്ൻ റഷ്യ യുദ്ധത്തിനെതിരെയും യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും പ്രതിപാദിച്ചുകൊണ്ട് വർഗീസ് ജോയ് അവതരിപ്പിച്ച പ്രമേയവും അയർലണ്ടിലെ വിലക്കയറ്ററും വർധിച്ചു വരുന്ന വീട്ട് വാടകയും പിടിച്ചു നിർത്തുന്നതിൽ അയർലണ്ടിലെ സർക്കാരിന്‍റെ പരാജയവും തുറന്നു കാട്ടി കൊണ്ട് സഖാവ് ജോൺ ചാക്കോ അവതരിപ്പിച്ച പ്രമേയവും ശ്രദ്ധേയമായിരുന്നു.

തുടർന്ന് ക്രാന്തി ജോയിന്‍റ് സെക്രെട്ടറി മനോജ് ഡി മന്നാത്ത് ക്രാന്തിയുടെ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ക്രാന്തി ട്രെഷറർ അജയ് സി ഷാജി വരവ് ചിലവ് കണകുകളും അവതരിപ്പിച്ചു .റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്കും ജോയിന്റ് സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു.

പ്രതിനിധി സമ്മേളനം 20 അംഗ ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 20 അംഗ സെൻട്രൽ കമ്മിറ്റി കൂടിയ ആദ്യ യോഗത്തിൽ അടുത്ത സമ്മേളനം വരെയുള്ള ക്രാന്തിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സഖാവ് ഷിനിത്തിനെ സെക്രട്ടറിയായും സഖാവ് മനോജ് ഡി മന്നാത്തിനെ പ്രസിഡന്‍റ് ആയും അനൂപ് ജോണിനെ ജോയിൻ സെക്രട്ടറിയായും ബിജി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്‍റായും ജോൺ ചാക്കോയെ ട്രെഷറർ ആയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു . ക്രാന്തിയുടെ പുതിയ സെക്രെട്ടറി ഷിനിത്ത് പങ്കെടുത്ത എല്ലാ പ്രതിനിധി സഖാകൾക്കും നന്ദി അറിയിച്ചു.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.