• Logo

Allied Publications

Europe
സാര്‍ലാൻഡ് സംസ്ഥാനത്തില്‍ എസ്പിഡിക്ക് ഭരണം കിട്ടി
Share
ബര്‍ലിന്‍: ജര്‍മനിയിലെ ചെറിയ സംസ്ഥാനമായ സാര്‍ലാന്‍ഡില്‍ നടന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചു. ജര്‍മനിയില്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിന് ശേഷം, ചാന്‍സലര്‍ ഒലാഫ് ഷോള്‍സും അദ്ദേഹത്തിന്‍റെ സോഷ്യല്‍ ഡെമോക്രാറ്റുകളും അവരുടെ ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷയില്‍ വിജയിച്ചിരിക്കയാണ്, ഞായറാഴ്ച തകര്‍പ്പന്‍ വിജയത്തോടെയാണ് ഭരണത്തിലേറുന്നത്.

43 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് അധികാരം പിടിച്ചത്. ആകെയുള്ള 51 സീറ്റില്‍ 29 സീറ്റുകള്‍ നേടി ഒന്നാമതെത്തി. സിഡിയുവിന് 19 ഉം, എഎഫ്ഡിക്ക് 3 സീറ്റുകള്‍ ലഭിച്ചു.സംസ്ഥാനത്തെ ഭരണം കൈയ്യാളിയിരുന്ന മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടി 28 ശതമാനം വോട്ടിലേക്ക് ചുരുങ്ങി. 1999 മുതല്‍ സംസ്ഥാനത്തെ നിയന്ത്രിച്ചിരുന്ന സിഡിയു യാഥാസ്ഥിതികര്‍ക്ക് ഈ തെരഞ്ഞെടുപ്പ് കയ്പ്പേറിയതായി.

ഈ വര്‍ഷം സമാനമായ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എസ്പിഡിക്ക് ആക്കം വന്നിരിക്കയാണ്. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രാദേശിക നേതാവ് അഭിഭാഷകയായ അങ്കെ റെഹ്ളിംഗര്‍ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. എഎഫ്ഡിയ്ക്ക് %.3 ശതമാനവും, ഗ്രീന്‍സിന് 5,2 ഉം, എഫ്ഡിപിയ്ക്ക് 4,9 ശതമാനവും വോട്ടു ലഭിച്ചു.

അടുത്ത മെയ് മാസത്തില്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കും.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ