• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന് പുതിയ ഭരവാഹികള്‍; ജോസ് കുമ്പിളുവേലില്‍ പ്രസിഡന്‍റ്
Share
ബര്‍ലിന്‍: കാല്‍നൂറ്റാണ്ടിലേറെയായി ആഗോളതലത്തില്‍ പടന്നുപന്തലിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കമ്മറ്റിയുടെ കീഴിലുള്ള ജര്‍മന്‍ പ്രോവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് (2022/24) ഭരണസമിതിയുടെ കാലാവധി.

ബാബു ചെമ്പകത്തിനാല്‍ (ചെയര്‍മാന്‍), പ്രഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് (വൈസ് ചെയര്‍പേഴ്സണ്‍), മാത്യു ജോസഫ് (വൈസ് ചെയര്‍മാന്‍), ബാബു ഇളമ്പാശേരില്‍ (വൈസ് ചെയര്‍മാന്‍), ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്‍റ്), ജോസ് പുതുശേരി(വൈസ് പ്രസിഡന്‍റ്), ജെയിംസ് പാത്തിക്കല്‍(വൈസ് പ്രസിഡന്‍റ്), സെബാസ്ററ്യന്‍ കരിമ്പില്‍ (വൈസ് പ്രസിഡന്‍റ്), ചിന്നു പടയാട്ടില്‍ (സെക്രട്ടറി), ജോസ് തോമസ് (ജോയിന്‍റ് സെക്രട്ടറി), സാറാമ്മ ജോസഫ് (ട്രഷറര്‍), ജോസഫ് കളപ്പുരയ്ക്കല്‍ (ജോയിന്‍റ് ട്രഷറര്‍), രാജന്‍ മേമടം(അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ജോബ് കൊല്ലമന, ജോസഫ് വെള്ളാപ്പള്ളില്‍, തോമസ് കണ്ണങ്കേരില്‍, പോത്തന്‍ ചക്കുപുരയ്ക്കല്‍, സോമരാജ് പിള്ളൈ (ഓഡിറ്റര്‍), അച്ചാമ്മ അറമ്പന്‍കുടി (ഓഡിറ്റര്‍) എന്നിവരെയും കൗണ്‍സിലറന്മാരായി ഗ്രിഗറി മേടയില്‍, ജോളി തടത്തില്‍, മാത്യു ജേക്കബ്, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, ജോസഫ് കളത്തില്‍പ്പറമ്പില്‍, ജോണ്‍ മാത്യു, ജോണ്‍ പാറേക്കാട്ട്, മാത്യു തൈപ്പറമ്പില്‍, ഷീന കുമ്പിളുവേലില്‍, ശ്രീജ ഷില്‍ഡ്കാമ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

ഡബ്ള്യുഎംസി ഇലക്ഷന്‍ കമ്മീഷണര്‍ മേഴ്സി തടത്തില്‍ വരണാധികാരിയായിരുന്നു.
വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ കൂടിയ യോഗത്തില്‍ ബാബു ചെമ്പകത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് കുമ്പിളുവേലില്‍ സ്വാഗതവും ചിന്നു പടയാട്ടില്‍ നന്ദിയും പറഞ്ഞു.

ന്യൂജേഴ്സി ആസ്ഥാനമായി 1995 ലാണ് ആദ്യമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. എല്ലാ ഭൂഖണ്ഡങ്ങളിലും സംഘടനയ്ക്ക് പ്രൊവിന്‍സുകളുണ്ട്. ഓരോ രണ്ടുകൊല്ലവും കൂടുമ്പോള്‍ നടത്തുന്ന ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് 2018 ഓഗസ്ററ് 18 മുതല്‍ 20 വരെ ജര്‍മനിയിലെ ബോണിലാണ് നടന്നത്.

2020 ല്‍ നടക്കേണ്ടിയിരുന്ന ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് കോവിഡ് പാന്‍ഡമിക് മൂലം മാറ്റിവെയ്ക്കേണ്ടി വന്ന ഡബ്ള്യു എംസിയുടെ ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ബഹറിനില്‍ ജൂണ്‍ 23 മുതല്‍ 26 വരെയാണ് നടക്കുന്നത്. പത്തൊന്‍പതാമത് ഗ്ളോബല്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത് ബഹറിന്‍ പ്രൊവിന്‍സാണ്. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ബഹറിന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.