• Logo

Allied Publications

Americas
കെഎൽഎസ് കവിതാപുരസ്കാര വിജയപ്രഖ്യാപനവും, അവാർഡ്‌ ദാനവും
Share
ഡാളസ് : യശ്ശശരീരനായ കവി മനയിൽ ജേക്കബിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാപുരസ്കാരവിജയപ്രഖ്യാപനവും അവാർഡ്‌ ദാനവും സാഹിത്യകാരനും സിനിമാ നിർമ്മാതാവും അഭിനേതാവുമായ തമ്പി ആന്‍റണി നിർവ്വഹിച്ചു.

മനയിൽ ജേക്കബ് കവിതാ പുരസ്കാരം ലഭിച്ചത് ലാസ്‌ വേഗസിൽ നിന്നുള്ള ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്‍റെ "മാനിന്‍റെ മാതൃരോദനം ' എന്ന ചെറുകവിതയാണ്‌ അഞ്ചംഗജഡ്ജിംഗ്‌ പാനൽ തെരഞ്ഞെടുത്തത്‌. പ്രശസ്തിഫലകവും 250 ഡോളർ കാഷ്‌ അവാർഡും വിജയിയുടെ പേരിൽ മാധ്യമ പ്രവർത്തകനും, എഴുത്തുക്കാരനുമായ പി.പി ചെറിയാൻ തമ്പി ആന്‍റണിയിൽ നിന്നും ഏറ്റുവാങ്ങി.

മനയിൽ കവിതാ അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നതു മനയിൽ കുടുംബാംഗമായ രാജൻ ചിറ്റാർ ആയിരുന്നു. ഏല്ലാവർഷവും ഈ അവാർഡ്‌ കവിതാമൽസരത്തിലൂടെ നൽകപ്പെടുമെന്ന് മനയിൽ ജേക്കബിന്‍റെ ഓർമ്മ പങ്കുവച്ചുകൊണ്ട് രാജൻ ചിറ്റാർ സംസാരിച്ചു.

സാഹിത്യക്കാരന്മാരായ എബ്രഹാം തെക്കേമുറി, ജോസ് ഒച്ചാലിൽ, സി. വി ജോർജ്,ജോസെൻ ജോർജ്,റോസമ്മ ജോർജ്, സന്തോഷ്‌ പിള്ള, സാറ ടീച്ചർ, മീന നെബു, ഉഷ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.



കെ എൽ എസിന്‍റെ നാലാമത്തെ പുസ്തകമായ "ഇതളുകൾ' പ്രകാശനം ചെയ്യപ്പെട്ടു. 150 ഇൽ പരം പേജുകളിൽ 20 ലേറെ പ്രവാസി എഴുത്തുകാരുടെ കാവ്യ കഥാ ലേഖനങ്ങളാലും ചിത്രങ്ങളാലും സമ്പുഷ്ടമാണ്‌ ഈ പുസ്തകം.പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് തമ്പി ആന്‍റണിയിൽ നിന്നും സാഹിത്യക്കാരൻ എബ്രഹാം തെക്കേമുറി സ്വീകരിച്ചു. കൂടാതെ മുൻകാല പ്രസിഡന്‍റുമാരെ ആദരിക്കുകയുമുണ്ടായി.

പരിപാടി മുൻ സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും സിജു വി ജോർജ് അദ്ധ്യക്ഷ പ്രസംഗവും സാമുവൽ യോഹന്നാൻ പുസ്തകപരിചയപ്രസംഗവും അനശ്വർ മാമ്പിള്ളി കൃതജ്ഞതയും പറഞ്ഞു. ഹർഷ ഹരിദാസ്‌, ഉമ ഹരിദാസ്‌ എന്നിവർ എംസീമാരായിരുന്നു. സൗണ്ട് സജി സ്കറിയ, ജെയ്സൺ ആലപ്പാടനും വീഡിയോ & ലൈറ്റ് നെബു കുര്യാക്കോസും ക്യാമറ ദീപക് മഠത്തിൽ, അജു മാത്യുവും നിയന്ത്ര ന്തിച്ചു.

ഡാളസ് മെലഡീസ് എന്ന സംഗീത കൂട്ടായ്മ അവതരിപ്പിച്ച സംഗീത സന്ധ്യയ്ക്കു ഷാജി മാത്യുവും മീനു എലിസബത്തും നേതൃത്വം നൽകി. പരിപാടിയുടെ മെയിൻ സ്പോൺസേഴ്സ് ഷിജു അബ്രഹാം ഫിനാൻഷ്യൽസും ജോഡ്‌ റ്റാക്സിന്‍റെ ഷാജി സാമുവലും ആയിരുന്നു.

അനശ്വരം മാമ്പിള്ളി

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.