• Logo

Allied Publications

Europe
മാസിനു പരിചയസമ്പന്നരുടെ നേതൃത്വം, ഷട്ടിൽ ബാഡ്മിന്‍റൻ ഡബിൾസ് ടൂർണമെന്‍റ് ഏപ്രിൽ 9ന്
Share
സന്ദർലൻഡ്: പ്രവർത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യുകെയിലെ പ്രാദേശിക മലയാളി സംഘടനകളുടെ മുൻനിരയിൽ സ്ഥാനം ഉള്ളതും, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുമായ ‘മാസ് ' എന്ന് ചുരുക്കപ്പേരുള്ള മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് വീണ്ടും പരിചയ സമ്പന്നരുടെ പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

2022 ജനുവരി 29 നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ആണ്, സംഘടനയുടെ ദശവർഷക്കാലത്തിനിടയിൽ മുൻപ് മൂന്നുതവണ പ്രസിഡണ്ട് പദം അലങ്കരിച്ച്, സംഘടനയെ ഉന്നതികളിലേക്ക് നയിച്ച റെജി തോമസിന്‍റെ തന്നെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

സെക്രട്ടറിയായി വിപിൻ വർഗീസിനെയും, ട്രഷറർ ആയി അരുൺ ജോളിയെയും, കമ്മിറ്റി അംഗങ്ങളായി ഷാജി ജോസിനെയും, ജോത്സ്ന ജോയിയേയും തെരഞ്ഞെടുത്തു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയിൽ അംഗമായ മാസ്, യുക്മ നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള യുക്മ പ്രതിനിധികളായി റെജി തോമസ്, വിപിൻ വർഗീസ്, ബൈജു ഫ്രാൻസീസ് എന്നിവരെയും തെരഞ്ഞെടുത്തു.

സന്ദർലാൻഡ് യൂണിവേഴ്‌സിറ്റിയുടെ സിറ്റി സ്‌പേസ് സ്പോർട്ട്സ് ഹാളിൽ, ഒരേ സമയം ആറു കോർട്ടുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഒരു മുഴുവൻ ദിന പരിപാടിയായി ക്രമീകരണം ചെയ്തിരിക്കുന്ന ഈ മേളയിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും, കുട്ടികൾക്കുമായി ജൂനിയർ, സീനിയർ, അഡൾട്ട് എന്നീ ഗ്രൂപ്പുകളിൽ ആയിരിക്കും മത്സരങ്ങൾ അരങ്ങേറുന്നത്.

യു കെയിലെ ഏതു മലയാളികൾക്കും സംഘടനയുടെയോ, ക്ലബ്ബ്കളുടെയോ പേരിലോ വ്യക്തിപരമായോ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടകം തന്നെ നിരവധി മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാർത്തയുടെ അവസാനമായി നൽകിയിരിക്കുന്ന സംഘാടകരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഏപ്രിൽ 3 ഞായറാഴ്ചയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.

മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും, ട്രോഫികളും നൽകി ആദരിക്കുന്നതാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികൾക്ക് 100 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പിന് 50 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. അഡൾട്ട് വിഭാഗത്തിലെ വിജയികൾക്ക് 300 പൗണ്ട് കാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് 200 പൗണ്ട് കാഷ് അവാർഡും ട്രോഫികളുമാണ് നൽകുന്നത്.

കൂടാതെ, അസ്സോസിയേഷനുകളെയോ ക്ളബ്ബുകളെയോ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ ഏറ്റവും അധികം പോയന്റ് നേടുന്ന സംഘടനക്ക് ഓവറോൾ കിരീടം നൽകുന്നതും, മറ്റു പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും തീരുമാനമായിട്ടുണ്ട്. മത്സരങ്ങൾ രാവിലെ ഒന്പതോടെ ആരംഭിക്കുന്നതിനാണ് സംഘാടക സമിതിയുടെ തീരുമാനം. മത്സരത്തിന്‍റെ നിയമാവലി സംഘാടകസമിതിയുടെ പക്കൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: റെജി തോമസ് 07888895607 , വിപിൻ വർഗീസ് 07552248419 , ഷാജി ജോസ് 07832444411.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.