• Logo

Allied Publications

Europe
യൂ​റോ​പ്പി​ൽ സ​മ്മ​ർ​സ​മ​യം മാ​ർ​ച്ച് 27ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ക്കും
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ൽ സ​മ്മ​ർ​സ​മ​യം മാ​ർ​ച്ച് 27ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ക്കും. ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടു മാ​റ്റി​വ​ച്ചാ​ണ് സ​മ്മ​ർ ടൈം ​ക്ര​മീ​ക​രി​ക്കു​ന്ന​ത്. അ​താ​യ​ത് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യെ​ന്നു​ള്ള​ത് മൂ​ന്നു മ​ണി​യാ​ക്കി മാ​റ്റും. ന​ട​പ്പു വ​ർ​ഷ​ത്തി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഈ ​സ​മ​യ​മാ​റ്റം ന​ട​ത്തു​ന്ന​ത്്. വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും നീ​ളം കു​റ​ഞ്ഞ രാ​ത്രി​യാ​ണി​ത്.

കോ​വി​ഡ് 19 ന്‍റെ ഭീ​തി​യി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട യൂ​റോ​പ്യ​ൻ ജ​ന​ത​യ്ക്ക് ഇ​തു​മൂ​ലം ഒ​രു​മ​ണി​ക്കൂ​ർ ഉ​റ​ക്ക​ന​ഷ്ട​വും ഉ​ണ്ടാ​വും.

ജ​ർ​മ​നി​യി​ലെ ബ്രൗ​ണ്‍​ഷ്വൈ​ഗി​ലു​ള്ള ഭൗ​തി​ക ശാ​സ്ത്ര​സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ലാ​ണ് (പി​റ്റി​ബി.) ഈ ​സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റി​ൽ നി​ന്നും സി​ഗ്ന​ലു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച് സ്വ​യം​ച​ലി​ത നാ​ഴി​ക മ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 1980 മു​ത​ലാ​ണ് ജ​ർ​മ​നി​യി​ൽ സ​മ​യ​മാ​റ്റം ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ സ​മ​യ മാ​റ്റം പ്രാ​വ​ർ​ത്തി​ക​മാ​ണ്. അ​തു​വ​ഴി മ​ധ്യ​യൂ​റോ​പ്യ​ൻ സ​മ​യ​വു​മാ​യി (എം​ഇ​ഇ​സ​ഡ്) തു​ല്യ​ത പാ​ലി​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. പ​ക​ലി​ന് ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​യി​രി​യ്ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം. രാ​ത്രി​യി​ൽ ന​ട​ത്തു​ന്ന ട്രെ​യി​ൻ സ​ർ​വീ​സി​ലെ സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് ചി​ട്ട​യാ​യി ചെ​യ്യു​ന്ന​ത്.

സ​മ്മ​റി​ൽ ജ​ർ​മ​ൻ സ​മ​യ​വും ഇ​ന്ത്യ​ൻ സ​മ​യ​വു​മാ​യി മു​ന്നോ​ട്ട് മൂ​ന്ന​ര മ​ണി​ക്കൂ​റും ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ യൂ​റോ​പ്പി​ലാ​ണെ​ങ്കി​ലും ജ​ർ​മ​ൻ സ​മ​യ​വു​മാ​യി ഒ​രു മ​ണി​ക്കൂ​ർ പു​റ​കി​ലാ​യി​രി​ക്കും.

സ​മ​യ​മാ​റ്റ​ത്തെ യൂ​റോ​പ്യ​ൻ ജ​ന​ത തി​ക​ച്ചും അ​ർ​ത്ഥ​ശൂ​ന്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു റ​ഫ​റ​ണ്ടം ന​ട​ത്തി ജ​ന​ഹി​തം നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു. ഈ ​സ​മ​യ​മാ​റ്റം മേ​ലി​ൽ വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ 2019 ഫെ​ബ്രു​വ​രി​യി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 28 അം​ഗ ഇ​യു ബ്ലോ​ക്കി​ൽ ഹം​ഗ​റി​യാ​ണ് വി​ന്‍റ​ർ, സ​മ്മ​ർ സ​മ​യ​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​ൻ അ​നു​വ​ദി​യ്ക്കു​ന്ന പ്ര​മേ​യം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​ന്നു ച​ർ​ച്ച​യാ​ക്കി ഒ​ടു​വി​ൽ 192 വോ​ട്ടി​നെ​തി​രെ 410 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ഇ​യു​വി​ൽ അ​വ​സാ​ന​മാ​യി 2021 അ​വ​സാ​നം ഈ ​സ​മ​യ​മാ​റ്റ പ്ര​ക്രി​യ ഇ​ല്ലാ​താ​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​വ​ർ​ഷ​ത്തെ ശൈ​ത്യ​സ​മ​യ​മാ​റ്റം ഒ​ക്ടോ​ബ​ർ 30 ഞാ​യ​ർ പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ പി​റ​കോ​ട്ട് തി​രി​ച്ചു​വ​ച്ച് ക്ര​മീ​ക​രി​യ്ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.