• Logo

Allied Publications

Europe
യുക്‌മ കേരളപൂരം വള്ളംകളി 2022 യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്
Share
ഷെഫീൽഡ്: യുക്‌മയുടെ നേതൃത്വത്തില്‍ നടത്തുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം 2022' ഇത്തവണ ഓഗസ്റ്റ് 27ന്‌ നടത്തുന്നത്. സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാർ പിള്ള അറിയിച്ചു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്‍റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സര വള്ളംകളിക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്‌.

22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തിൽപരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.

മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ ആദ്യത്തെ വർഷം മൂന്നാമത് വള്ളംകളി ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലായിരുന്നു സംഘടിപ്പിച്ചത്. മൂന്നാമത് വള്ളംകളി മത്സരത്തിൽ പങ്കെടുത്ത ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാൻ വേണ്ടി ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തുകയാണുണ്ടായത്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ വള്ളംകളി സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ സാഹചര്യത്തിൽ പൂർവ്വാധികം ഭംഗിയോടെ വള്ളംകളി സംഘടിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നതെന്ന് കേരള പൂരം 2022 വള്ളംകളിയുടെ ജനറൽ കൺവീനർ യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.

യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്സ് തടാകത്തിലാവും "കേരളാ പൂരം 2022" വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത്‌. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ്‌ ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതി പരിഗണിച്ചുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്‌ച്ചകളും പാര്‍ക്കിംഗ്‌ സൗകര്യങ്ങളും ഏത്‌ ഭാഗത്ത്‌ നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഈ വേദി തന്നെ നിലനിർത്തുവാനുള്ള തീരുമാനത്തിലേയ്ക്ക്‌ സംഘാടകരെ എത്തിക്കുകയായിരുന്നു.

യുക്മ കേരളപൂരം വള്ളംകളി 2022 കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് വള്ളംകളിക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

യുക്മ കേരളപൂരം 2022 വള്ളംകളി സ്‌പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടുക: മനോജ് കുമാർ പിള്ള: 07960357679, അലക്സ് വര്‍ഗ്ഗീസ് : 07985641921 , എബി സെബാസ്റ്റ്യന്‍ : 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം:
MANVERS LAKE, STATION ROAD, WATH UPON DEARNE,S63 7DG.

അലക്സ് വർഗീസ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.