• Logo

Allied Publications

Americas
ഒർലാൻഡോയിൽ സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മ ആചരണം
Share
ഒർലാൻഡോ (ഫ്‌ളോറിഡ): ഒർലാൻഡോ സെന്‍റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ, കാലം ചെയ്ത മുൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവായുടെ ഓർമയാചരണം ഏപ്രിൽ 27 നു (ഞായർ) ആഘോഷിക്കുന്നു.

രാവിലെ 11 നു പ്രഭാതപ്രാർഥനയെത്തുടർന്നു വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന ധൂപപ്രാർത്ഥന നേർച്ചവിളമ്പു എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

1931 ൽ ഇറാഖിലെ മൊസൂളിൽ ജനിച്ച പരിശുദ്ധ പിതാവ് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടർന്നു ദൈവവഴിയിലേക്കു തിരിയുകയും പതിനഞ്ചാം വയസിൽ ശെമ്മാശനായും ഇരുപത്തിയൊന്നാം വയസിൽ സന്യാസം സ്വീകരിച്ചു റമ്പാനായും അഭിഷേകം ചെയ്യപ്പെട്ടു . 1955 ൽ പൂർണ ശെമ്മാശനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി സംഘത്തിലേക്ക് ക്ഷണിക്കപ്പെട്ടു.1957 ൽ പരിശുദ്ധ യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ കശീശ്ശാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം അമേരിക്കയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനായി പുറപ്പെട്ടു .1961 ൽ പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയാർക്കീസ് ബാവായാൽ സാഖാ മോർ സേവേറിയോസ് എന്ന പേരിൽ മൊസൂളിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അദ്ദേഹം 1964 ൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവായോടൊപ്പം ഭാരതം സന്ദർശനം നടത്തി.

അന്ത്യോഖ്യ മലങ്കര ബന്ധത്തിന്‍റെ തെളിവായി മൈലാപ്പൂരിൽനിന്നും ഉറഹായിലേക്കു മാറ്റപ്പെട്ട പരിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പുകൾ മൊസൂളിലെ സെന്‍റ് തോമസ് ദേവാലയ പുനരുദ്ധാരണസമയത്തു കണ്ടെടുത്തത് തന്‍റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി പരിശുദ്ധ പിതാവ് കണക്കാക്കിയിരുന്നു .

1980 ൽ പരിശുദ്ധ യാക്കൂബ് തൃതീയൻ ബാവ കാലം ചെയ്തതിനെത്തുടർന്നു പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലെ 122ാമത്തെ പാത്രിയർക്കീസ് ആയി അദ്ദേഹം വാഴിക്കപ്പെട്ടു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ധാരാളം പട്ടക്കാരെയും മേൽപ്പട്ടക്കാരെയും വാഴിക്കുകയും ഭദ്രാസനങ്ങളുടെ വളർച്ചക്ക് വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു.

മറ്റു സഭാവിഭാഗങ്ങളുമായി ദൃഢമായ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം പലതവണ ഭാരതത്തിൽ ശ്ലൈഹീക സന്ദർശനം നടത്തുകയും ഹൃദ്യമായ പെരുമാറ്റംകൊണ്ടു എല്ലാവരുടെയും സ്‌നേഹാദരവുകൾ പിടിച്ചുപറ്റുകയും ചെയ്തു.

2014 മാർച്ച് 21 നു ജർമനിയിൽ കാലംചെയ്ത അദ്ദേഹത്തെ ഡമാസ്കസിലുള്ള പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള ദേവാലയത്തിൽ കബറടക്കി.

വിവരങ്ങൾക്ക് : ഫാ .പോൾ പറമ്പത് (വികാരി) 6103574883 , ബിജോയ് ചെറിയാൻ (ട്രസ്റ്റി) 4072320248, എൻ.സി .മാത്യു (സെക്രട്ടറി) 4076019792.

എൻ.സി. മാത്യു

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.