• Logo

Allied Publications

Americas
യുവജനങ്ങൾക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി എഒസി
Share
ന്യൂയോർക്ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡന്‍റെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കി പ്രവർത്തനരംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങൾക്കും ഇപ്പോൾ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നു ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗത്തിന്‍റെ ശബ്ദമായി അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടസ് മുന്നറിയിപ്പു നൽകി.

മാർച്ച് 24 നു ന്യൂയോർക്കിലുള്ള പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എഒസി തന്‍റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.

അമേരിക്കൻ വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലൊന്നാണ് വിദ്യാർഥികളുടെ കടബാധ്യത എഴുതിതള്ളുക എന്നത് . ഇക്കാര്യത്തിൽ ബൈഡൻ സ്വീകരിച്ച നിലപാടുകൾ നിരാശാജനകമാണെന്നും അവർ പറഞ്ഞു.

ഡമോക്രാറ്റിക് പാർട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020 ലെ തെരഞ്ഞെടുപ്പിൽ യുവജനങ്ങളിൽനിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി അവർ ബൈഡന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനിൽനിന്നും അവരെ അകറ്റുന്നതെന്നും അവർ കൂട്ടിചേർത്തു.

പതിനായിരം ഡോളറിന്‍റെ വിദ്യാർഥി ലോൺ കാൻസൽ ചെയ്യുമെന്നാണ് ബൈഡൻ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ വാഗ്ദാനം ചെയ്തിരുന്നത്. എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്‍റിൽ നിക്ഷിപ്തമായിരുന്നിട്ടും നടപടികൾ സ്വീകരിക്കുന്നതിൽ ബൈഡൻ പരാജയപ്പെ‌ട്ടതായും അവർ പറഞ്ഞു.

2016 ലെ തെരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പ്രാതിനിത്യം 39 ശതമാനമായിരുന്നു. ഇത് 2020 ആയപ്പോഴേയ്ക്കും 50 ശതമാനമായി ഉയർന്നു. ഇതാണ് ബൈഡനു വിജയം സുനിശ്ചിതമാക്കിയതെന്നും അലക്സാൻഡ്രിയ പറഞ്ഞു.

പി.പി. ചെറിയാൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.