• Logo

Allied Publications

Americas
ചരിത്രം കുറിക്കാൻ കെഎച്ച്എൻഎ ശുഭാരംഭം മാർച്ച് 26 ന്
Share
ഹൂസ്റ്റൺ: കെഎച്ച്എന്‍എ കണ്‍‌വന്‍ഷന്‍ രജിസ്‌ട്രേഷന് മാര്‍ച്ച് 26നു (ശനി) സ്റ്റാഫോര്‍ഡിലെ സെന്‍റ് ജോസഫ് ഓഡിറ്റോറിയത്തിൽ തുടക്കം കുറിക്കും.

കോൺസൽ ജനറൽ ഓഫ് ഇന്ത്യ അസിം ആർ. മഹാജൻ, സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദർശന മനയത്ത്(യൂണി. ഓഫ് ടെക്സസ് ഓസ്റ്റിൻ), ഡോ. അരുൺ വർമ്മ (പ്രസിഡന്‍റ് സീതാറാം ഫൌണ്ടേഷൻ യു എസ് എ) എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.

ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര തുടങ്ങിയ വർണാഭമായ ചടങ്ങായിരിക്കും നടക്കുക

ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസുകളോടെ 2001 ൽ യുഎസിൽ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച് എൻഎ ) .

സ്ഥാപിതമായ നാൾ മുതൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. സന്നദ്ധ പ്രവർത്തനങ്ങളുടെ സാക്ഷാത്കാരത്തിനായി മൈഥിലി മാ, സേവ ഫോറം , ടെമ്പിൾ ബോർഡ്‌, യൂത്ത് ഫോറം, വനിത സമിതി, സീനിയർ ഫോറം, ഹൈകോർ കമ്മിറ്റി തുടങ്ങി വിവിധ ഉപസമിതികളും കെഎച്ച്എൻഎ രൂപീകരിച്ചിട്ടുണ്ട്. വേദിക് യൂണിവേഴ്സിറ്റി, യോഗ സ്കൂൾ എന്നിവയുടെ പ്രവർത്തനങ്ങളും കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടന്നു വരികയാണെന്ന് പ്രസിഡന്‍റ് ജി.കെ. പിള്ള, കൺവൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. രാംദാസ് പിള്ള എന്നിവർ പറഞ്ഞു.

ഹൂസ്റ്റണിൽ നടക്കുന്ന കെഎച്ച്എൻഎ 2023 കൺവൻഷനോടനുബന്ധിച്ച് ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേൾഡ് ഹിന്ദുപാർലമെന്‍റ് എന്ന സങ്കല്പ സാക്ഷാത്ക്കാരത്തിനു തുടക്കം കുറിക്കും.

ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്‍റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്‍റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് കൺവൻഷനോടു കൂടി യാഥാർഥ്യവാകുന്നത്.

ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി ആദ്യ ഉച്ചകോടി യാഥാർത്ഥ്യമാക്കുകയെന്നതും ലക്ഷ്യമാണ്. ഹിന്ദുക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വിവിധ തലങ്ങളുള്ള ഒരു പൊതുവേദി ഉയർത്തി കൊണ്ടുവരുവാനും ഉച്ചകോടി ഉദ്ദേശിക്കുന്നു.

യൂറോപ്പ്, യുകെ മറ്റു ലോക രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹിന്ദു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, അവരുമായി ബന്ധം സ്ഥാപിക്കുക, പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ ഹിന്ദു പാർലമെന്‍റിന്‍റെ ഭാഗഭാക്കാക്കി 2023 ൽ അരങ്ങേറുന്ന ആഗോള ഹിന്ദു സമ്മേളനം നടത്തുക എന്നതാണ് ഉദ്ദേശ്യ ലക്ഷ്യങ്ങൾ .

വേൾഡ് ഹിന്ദു പാർലമെന്‍റ് ആദ്യ ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങളിലെ ഹിന്ദു ഭരണാധികാരികൾ, രാഷ്ട്രീയ പ്രമുഖർ, സാംസ്കാരിക നായകർ, സന്യാസിവര്യൻമാർ തുടങ്ങിയവർ ക്ഷണിതാക്കളായിരിക്കും. കുറഞ്ഞത് അറുപത് രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പ്രതിനിധികളായി എത്തും. ഷിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ ഹിന്ദു സമൂഹത്തിന്‍റെ ആത്മാഭിമാനമുയർത്തി അഭിസംബോധന ചെയ്ത ചരിത്ര സമ്മേളനത്തിനു ശേഷം ഹിന്ദു ജനതക്ക് ഉണർവേകുന്ന മഹാ സംഭവമായി വേൾഡ് ഹിന്ദു പാർലമെന്‍റ് ഉച്ചകോടിയെ മാറ്റി തീർക്കുവാനുള്ള സംരംഭങ്ങൾക്കാണ് കെഎച്ച്എൻഎ തുടക്കം കുറിച്ചിരിക്കുന്നതെന്ന് രഞ്ജിത് പിള്ള പറഞ്ഞു.

ഹിന്ദു ഐക്യം എന്ന സ്വപ്നം മനസിൽ താലോലിക്കുന്ന എല്ലാവരും ഈ ശുഭാരംഭത്തിൽ പങ്കെടുക്കണമെന്ന് ജി.കെ. പിള്ള അഭ്യർഥിച്ചു പ്രത്യേകിച്ചും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ. ശുഭാരംഭത്തോടനുബന്ധിച്ചു കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.

അനിൽ ആറന്മുള

40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.