• Logo

Allied Publications

Europe
റഷ്യക്കെതിരെ ആഞ്ഞടിക്കാന്‍ ഇയു നാറ്റോ ഉച്ചകോടി തീരുമാനം
Share
ബ്രസല്‍സ്: യുക്രെയ്നിലെ റഷ്യന്‍ നടപടിക്കെതിരേ പ്രതിരോധം കടുപ്പിക്കാന്‍ യുഎസും സഖ്യകക്ഷികളും തീരുമാനിച്ചു. ബ്രസല്‍സില്‍ എത്തിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നാറ്റോ രാഷ്ട്രത്തലവന്മാരുമായി യുക്രെയ്ന്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്തു. ജി 7, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും ബൈഡന്‍ ആശയവിനിമയം നടത്തി.

നാറ്റോ പ്രതിരോധ നീക്കം സജീവമാക്കിയതായും കിഴക്കന്‍ ഭാഗത്ത് 40,000 സൈനികരെ നിയോഗിക്കുമെന്നും ബ്രസല്‍സില്‍ നടന്ന അടിയന്തര ഉച്ചകോടിക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ നേതാക്കൾ അറിയിച്ചു.

ബള്‍ഗേറിയ, ഹംഗറി, റുമേനിയ,സ്ളോവാക്യ എന്നിവിടങ്ങളില്‍ അധികമായി നാല് ബഹുരാഷ്ട്ര യുദ്ധസംഘങ്ങളെയും തയാറാക്കും.എല്ലാ സഖ്യകക്ഷികളുടെയും സുരക്ഷയും പ്രതിരോധവും ഉറപ്പു വരുത്താനുള്ള നടപടികളെടുത്തതായും ഉച്ചകോടി അറിയിച്ചു.

റഷ്യയുടെ അധിനിവേശത്തില്‍ നിന്ന് പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ കുതിപ്പു നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്ക ഒരു ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ജോ ബൈഡൻ കൂട്ടിചേർത്തു.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രതിരോധം ശക്തമാക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പു നല്‍കി. യൂറോപ്പിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളോടു പ്രതികരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രകോപനമൊന്നുമില്ലാതെ റഷ്യ യുക്രെയ്നില്‍ കടന്നുകയറിയതിനെ അപലപിക്കാനാണ് നാറ്റോ അംഗങ്ങള്‍ ഒത്തുകൂടിയതെന്നു പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനുള്ള യുക്രെയ്ന്‍റെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുകയാണെന്നും അറിയിച്ചു. ജെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗിനു നാറ്റോയില്‍ ഒരു വര്‍ഷംകൂടി കാലാവധി നീട്ടിനല്കി. 2023 സെപ്റ്റംബര്‍ 30 വരെ അദ്ദേഹത്തിനു നാറ്റോ സെക്രട്ടറി ജനറല്‍ സ്ഥാനത്തു തുടരാം. നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രിയായ സ്റേറാള്‍ട്ടന്‍ബര്‍ഗ് 2014 ഒക്ടോബറിലാണ് നാറ്റോയുടെ സെക്രട്ടറി ജനറല്‍ ആയത്.

അതിനിടെ യുക്രെയ്ന് സൈനികസഹായമായി 50 കോടി യുഎസ് ഡോളര്‍ അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. യുക്രെയ്ന്‍ യുദ്ധത്തില്‍ നാറ്റോയും ജി ഏഴ് രാജ്യങ്ങളും മുമ്പത്തേക്കാളും കൂടുതല്‍ അടുത്തതായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ജി 7 ഉച്ചകോടിക്ക് ശേഷം, ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഏഴ് പ്രമുഖ പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളുടെ ദൃഢനിശ്ചയത്തെയും ഐക്യത്തെയും കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് ജി ഏഴു രാജ്യങ്ങളും നാറ്റോയും ചര്‍ച്ച ചെയ്തു. റഷ്യയ്ക്കെതിരായ ഉപരോധം പൂര്‍ണമായും നടപ്പാക്കണമെന്ന് ചാന്‍സലര്‍ പറഞ്ഞു.

പുടിന്‍റെ ഗ്യാസ് ഫോര്‍ റൂബിള്‍സ് പദ്ധതി യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ്ജ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമെന്നും ചാന്‍സലര്‍ പറഞ്ഞു.മോസ്കോയോട് സൗഹൃദമല്ലാത്ത" രാജ്യങ്ങള്‍ ഗ്യാസ് വിതരണത്തിന് റൂബിളുകള്‍ ഉപയോഗിച്ച് പണം നല്‍കണം എന്ന റഷ്യന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം, യുക്രെയ്ന്‍ യുദ്ധത്തില്‍ ഊര്‍ജ്ജം ഒരു ആയുധമായി ഉപയോഗിക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കാണിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം ഉണ്ടായിരുന്നിട്ടും എണ്ണയും വാതകവും ഒഴുകുന്നത് തുടരുന്നു, കാരണം പല രാജ്യങ്ങള്‍ക്കും റഷ്യന്‍ വിതരണത്തിന് ബദലില്ല.

റഷ്യന്‍ കറന്‍സിയില്‍ പണമടയ്ക്കാനുള്ള തന്‍റെ ആവശ്യം വ്ളാഡിമിര്‍ പുടിന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അവരുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും വലിയ അളവില്‍ റഷ്യന്‍ വാതകം ഉപയോഗിക്കുന്നവര്‍ക്ക് പ്രഹരമേല്പിച്ചിരിക്കുകയാണ്.മൊത്തം 48 രാജ്യങ്ങള്‍ക്ക് ഈ നടപടി ബാധകമാകുമെന്നും യുണൈറ്റഡ് സ്റേററ്റ്സ്, യുകെ, യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്നുവെന്നും റഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു. നിലവിലുള്ള കരാറുകളില്‍ പറഞ്ഞിരിക്കുന്ന അളവുകള്‍ക്കും വിലകള്‍ക്കും വിലനിര്‍ണയ സംവിധാനങ്ങള്‍ക്കും അനുസൃതമായി റഷ്യ തീര്‍ച്ചയായും പ്രകൃതി വാതകം വിതരണം ചെയ്യുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റഷ്യന്‍ വാതകം ഏറ്റവും കൂടുതല്‍ വാങ്ങുന്ന ജര്‍മനി, റൂബിള്‍ പേയ്മെന്റുകള്‍ സംബന്ധിച്ച പ്രഖ്യാപനം കരാറുകളുടെ ലംഘനമാണെന്നും എങ്ങനെ പ്രതികരിക്കണമെന്ന് രാജ്യം യൂറോപ്യന്‍ പങ്കാളികളുമായി സംസാരിക്കുമെന്നും സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു.

റഷ്യക്കെതിരേയുള്ള പ്രതിഷേധത്തിനു ലോകജനതയോട് ആഹ്വാനംചെയ്ത് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി. റഷ്യന്‍ അധിനിവേശം രണ്ടാംമാസത്തിലേക്കു കടക്കവേയാണ് കീവില്‍ പ്രസിഡന്‍റിന്‍റെ ഓഫീസില്‍ തയാറാക്കിയ വീഡിയോയില്‍ ലോകജനതയെ ഇംഗ്ലീഷിൽ സെലെന്‍സ്കി അഭിസംബോധന ചെയ്തത്.

റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി യുൈ്രകന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പറഞ്ഞു. വ്യാഴാഴ്ച രാവിലെ റഷ്യ യക്രെയ്നിൽ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. നിരവധി യുവാക്കളും കുട്ടികളും കൊല്ലപ്പെട്ടുവെന്നും നാറ്റോ സഖ്യത്തിനു നല്കിയ വീഡിയോ സന്ദേശത്തില്‍ സെലന്‍സ്കി പറഞ്ഞു.

ഫെബ്രുവരി 24നാണ് യുക്രയ്നിലേക്കു റഷ്യന്‍ സൈന്യം കടന്നുകയറിയത്. ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്ന്‍ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷയെങ്കിലും രണ്ടാംലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും ശക്തമായ ചെറുത്തുനില്‍പ്പിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സൈനികശക്തിയായ റഷ്യക്കെതിരേ യുക്രെയ്ന്‍ പ്രതിരോധക്കോട്ട തീര്‍ത്തിരിക്കുകയാണ്.

ജോസ് കുമ്പിളുവേലില്‍

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.