• Logo

Allied Publications

Middle East & Gulf
ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി
Share
മസ്‌കറ്റ്: ഒമാനില്‍ ഏഴു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇവർ ഏതു രാജ്യക്കാരാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.

മസ്‌കറ്റ്, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ 2019 ലും 2020 ലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ഒമാനിലെ സുല്‍ത്താനേറ്റില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ലെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹൊസാനി അറിയിച്ചു.

രാജ്യത്തു ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി ഊര്‍ജിതമാക്കി. പ്രത്യേക വാഹനങ്ങളിലെത്തി രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കൊതുകുകളുടെ പ്രജനനം തടയുന്നതിന് മന്ത്രാലയം പുതിയ മാർഗനിർദേശങ്ങളും പുറത്തിറക്കി.
ഓരോ അഞ്ച് ദിവസം കൂടുമ്പോഴും വെള്ളം പാത്രങ്ങള്‍ ഒഴിച്ച് ബ്രഷ് ചെയ്യുക,വാട്ടര്‍ ടാങ്കുകള്‍ ശരിയായ മൂടിവയ്ക്കുക, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, ശരീരത്തിന്‍റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കൊതുക് കടി ഒഴിവാക്കാന്‍ വ്യക്തിഗത സംരക്ഷണ നടപടികള്‍ സ്വീകരിക്കുക. കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ ഉപയോഗിക്കുക. ജനലുകളില്‍ വലകള്‍ സ്ഥാപിക്കുക, കീടനാശിനി സ്‌പ്രേ ചെയ്യുക.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്