ന്യൂയോർക്ക്: അമേരിക്കൻ ഐക്യ നാടുകളിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ, കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടിം. അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ പ്രതീകമായി, എന്നും തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്കിലെ കേരളാ സെന്ററിലാണ് ട്രൈ സ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികൾക്ക് തിരി തെളിയുന്നത്.
ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയിൽ, ന്യൂയോർക്കിലെ മെട്രോ, എമ്പയർ റീജണിൽ നിന്നായി വിവിധ മലയാളി സാംസ്കാരിക സംഘടനാ നേതാക്കളും ഫോമായുടെ അഭ്യുദയകാംക്ഷികളും ഫോമായുടെ ഭരണസമിതിയിലെ പ്രസിഡന്റ് അനിയൻ ജോർജ് ഉൾപ്പടെ മുൻ പ്രസിഡന്റുമാരും പങ്കെടുക്കും. അംഗ സംഘടനാ പ്രതിനിധികളെയും പ്രവർത്തകരെയും നേരിട്ടു കണ്ടു, 202224 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിൽ ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ, ട്രഷററായി ജൊഫ്രിൻ ജോസ്, വൈസ് പ്രസിഡന്റായി സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറിയായി ബിജു ചാക്കോ, ജോയിന്റ് ട്രഷററായി ബബ്ലൂ ചാക്കോ എന്നിവർ മത്സരിക്കുന്നു.
മാർച്ച് 25 നു (വെള്ളി) വൈകുന്നേരം 5.30 ന് കേരള സെന്ററിൽ നിന്നാരംഭിക്കുന്ന പ്രചാരണ പരിപാടികൾ ഫിലാഡൽഫിയ, ന്യൂജേഴ്സി, ബാൾട്ടിമോർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ചയും സ്വീകരണ പരിപാടികളും സംഘടിപ്പിക്കും. ഏഴു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നോർത്ത് അമേരിക്കൻ മലയാളികൾക്ക്, പ്രത്യേകിച്ച് എല്ലാ പ്രായക്കാരേയും ഉൾപ്പെടുത്തിക്കൊണ്ട്, പരമാവധി പ്രയോജനം ചെയ്യുന്ന പരിപാടികൾ നിർദ്ദേശിക്കുന്ന വിപുലമായ പ്രകടനപത്രികയിൽ ഫോമാ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും മികച്ച ആശയങ്ങൾക്ക് പ്രാമുഖ്യം നൽകും. ഏകപക്ഷീയമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, അംഗ സംഘടനകളോടും പ്രവർത്തകരോടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചു കൊണ്ടാണ് ഫോമാ ഫാമിലി ടീം കർമപരിപാടികൾ തയാറാക്കുന്നത്. മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി കേവലം സ്വീകരണ പരിപാടി ആക്കുന്നതിനെക്കാൾ ഫോമായ്ക്ക് ഗുണകരമായ ആശയങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്ന വേദിയാക്കി മാറ്റുന്നതിനാണ് ഫാമിലി ടീം മുൻഗണന നൽകുന്നത്.
കേരള സെന്ററിലെ ആദ്യ പരിപാടിക്കുശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി അംഗങ്ങളുമായി ആശയവിനിമയം നടത്തും. 26 നു (ശനി) ഉച്ചയ്ക്ക് 12 നു ഫിലഡൽഫിയയിൽ, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയയുടെ പ്രവർത്തകരുമായും ഫോമാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വൈകുന്നേരം മിഡ് അറ്റ്ലാന്റിക് റീജൺ സംഘടിപ്പിക്കുന്ന പരിപാടികളിലും ഫോമാ ഫാമിലി ടീം പങ്കെടുക്കും. 27 നു (ഞായർ) ഫിലഡൽഫിയയിലെ കലാ, പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം, വൈകുന്നേരം അഞ്ചിന്, ബാൾട്ടിമോറിൽ നടക്കുന്ന ഫോമാ ക്യാപിറ്റൽ റീജണിലെ അംഗ സംഘടനകളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക്: ജെയിംസ് ഇല്ലിക്കൽ 813 230 8031, വിനോദ് കൊണ്ടൂർ 313 208 4952, ജൊഫ്രിൻ ജോസ് 914 424 7289, സിജിൽ പാലക്കലോടി 954 552 4350, ബിജു ചാക്കോ 516 996 4611, ബബ്ലൂ ചാക്കോ 313 617 4320
കെ.കെ. വർഗീസ്
|