• Logo

Allied Publications

Americas
ബാങ്ക് ഓഫ് അമേരിക്ക അവാര്‍ഡ് മഞ്ജുഷ കുല്‍കര്‍ണിക്ക്
Share
ലോസ്ആഞ്ചലസ് (കലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മഞ്ജുഷ കുല്‍കര്‍ണിയും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മഞ്ജുഷ.

1.5 മില്യന്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

വര്‍ഗീയ ചേരിതിരുവുകള്‍, സാമ്പത്തിക അസമത്വം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയിലാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക.

രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് വംശജര്‍ക്ക് നേരെ വര്‍ധിച്ചു വന്ന വര്‍ഗീയാധിക്ഷേപത്തിനും, ആക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് മഞ്ജുഷ ശ്രമിച്ചിരുന്നു.

പി.പി. ചെറിയാന്‍

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.